കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2022 ഓഗസ്റ്റ് 27-ന്‌

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


22 August 2022

കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2022 ഓഗസ്റ്റ് 27-ന്‌

ഒഹായോ: സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴ് വർഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സിഎൻസി ക്രിക്കറ്റ് ടൂർണമെൻറ്റ്‌ ഈ വർഷം ഓഗസ്റ്റ് 27 ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിനു മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചു നടത്താൻ സാധിക്കുന്നത് ഒരു വലിയ നേട്ടം തന്നെയാണ്.

സോണി ജോസഫ് (കോൾഡ്‌വെൽ ബാങ്കർ റിയാലിറ്റി), ഡെവ് കെയർ സൊല്യൂഷൻസ് ആണ് പ്രധാന സ്പോൺസർ. അരുൺ ഡേവിസ് നേതൃത്വം കൊടുക്കുന്ന കൊളംബസ് ചാംപ്യൻസും ചെറിയാൻ മാത്യു നേതൃത്വം കൊടുക്കുന്ന കൊളംബസ് ടൈറ്റൻസും ആണ് മിഷൻ്റെ കീഴിലുള്ള ടീമുകൾ. ഈ ടീമുകൾക്ക് പുറമെ ജിൻ്റോ വർഗീസ് നേതൃത്വം കൊടുക്കുന്ന സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ സിൻസിനാറ്റി, അജീഷ് പൂന്തുരുത്തിയിൽ നേതൃത്വം കൊടുക്കുന്ന ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ടീമുകളും മത്സരിക്കുന്നു. വിജയം നേടുന്ന ടീമിന് ട്രോഫി ലഭിക്കുന്നതാണ്. കൂടാതെ മാൻ ഓഫ് ദി മാച്ച് , മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ എന്നീ അവാർഡുകളും നല്കുന്നതായിരിക്കും.

നാല് ടീമുകൾ തമ്മിൽ ലീഗ് മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ലീഗ് മത്സരങ്ങൾ റൌണ്ട് റോബിൻ രീതിയിലായിക്കും. അതിൽ കൂടുതൽ പോയിറ്റ് ലഭിക്കുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റു മുട്ടുന്ന രീതിയിലാണ് ഈ വർഷത്തെ സിഎൻസി ടുർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി പി.ആര്‍.ഒ നിഷ ബാബുവിനെ സമീപിക്കേണ്ടതാണ്.

പി.ആര്‍.ഒ-നിഷ
കൊളംബസ്