ന്യൂ ഇന്ത്യ ദൈവ സഭയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി.എ. തമ്പി (81) നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

18 August 2022

ന്യൂ ഇന്ത്യ ദൈവ സഭയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി.എ. തമ്പി (81) നിര്യാതനായി

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക പ്രസിഡന്റ് വേനാട്ട് ഏബ്രഹാം തമ്പിയെന്ന പാ വി. എ. തമ്പി (81) നിര്യാതനായി. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആഗോള വ്യാപകമായി 3500 ഓളം സഭകളും , ശ്രുശ്രൂഷകന്മാരുമുള്ള ന്യൂ ഇന്ത്യ ദൈവസഭയുടെ വളർച്ചയിൽ പാ. വി.എ. തമ്പിയുടെ പങ്ക് നിർണ്ണായകമായിരുന്നു. കോട്ടയം വാകത്താനത്ത് വേനാട്ട് വീട്ടിൽ ഏബ്രഹാമിന്റെയും, ചിന്നമ്മയുടെയും എട്ടുമക്കളിൽ അഞ്ചാമനായി 1941 ഏപ്രിൽ 9 ന് ക്നാനായ കുടുംബത്തിൽ ജനനം.
മലബാറിൽ ഒരു റബ്ബർ പ്ലാന്റേഷനിൽ സൂപ്പർവൈസറായി ജോലി ചെയ്യുമ്പോൾ യുവാവായ തമ്പിയോട്, 1960 ഡിസംബർ 23 ന് കെ.പി. ജോസഫ് എന്ന സി.എസ്. ഐ ലെ ഉപദേശി സുവിശേഷമറിയിച്ച സമയത്ത് അദ്ദേഹം യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു.
1962 ൽ റാന്നിയിയിലായിരുന്നു ന്യൂ ഇന്ത്യ ദൈവ സഭയുടെ ആരംഭം. 1967, 68 വർഷങ്ങളിൽ 101 പേർ വരട്ടാറിൽ സ്റ്റാനപ്പെട്ടത് ദൈവസഭയുടെ വളർച്ചയിൽ നിർണ്ണായകമായി. തുടർന്ന് ഇന്ത്യയിലെ ആദ്യത്തെ സുവിശേഷ ബോട്ട് മിനിസ്ട്രി 1983 ൽ കുട്ടനാട്ടിൽ ആരംഭിച്ചു.
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും, കാനഡ, സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, മ്യാൻമാർ , ഇംഗ്ലണ്ട്, ഹോളണ്ട്, ജർമ്മനി, സ്വീഡൻ, ഡെൻമാർക്ക്, മിഡിൽ ഈസ്റ്റ് മുഴുവൻ , ആസ്ടേലിയ, മെക്സിക്കോ, തായ്ലൻഡ്, യിസ്രായേൽ തുടങ്ങി ഏകദേശം 31 രാജ്യങ്ങളിൽ സുവിശേഷ വേല നടത്തി.
ഹാപുർ (ഉത്തർ പ്രദേശ്), തെക്കൻപുർ ( മധ്യപ്രദേശ്), കാതലപുർ (ആന്ധ്രാപ്രദേശ്) എന്നീ സ്ഥലങ്ങളിൽ ബെത്സെത്ഥ ക്രിസ്ത്യൻ അക്കാദമി എന്ന പേരിൽ സ്കൂളുകൾ, ഗ്വാളിയാറിൽ ബെത്സെത്ഥ എൻജിനീയറിംഗ് കോളേജ് , വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം അനാഥശാലകൾ പതിനഞ്ചോളം ബൈബിൾ കോളേജുകൾ , ചിങ്ങവനത്ത് ലേഡീസ് റെഫ്യൂജ് സെന്റർ, മുബൈയിൽ ” ഡ്രീം സെന്റർ ” എന്ന പുനരധിവാസ കേന്ദ്രം, മൊബൈൽ ക്ലിനിക്, മൊബൈൽ ഡെന്റൽ ക്ലിനിക്, കൊൽക്കത്തിയിൽ വെക്കേഷണൽ ട്രയിനിങ് സെന്റർ എന്നിവ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
1970 ഒക്ടോബർ 20 ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ച് പി.കെ. ഇ ഏബ്രഹാമിന്റെ പ്രധാന കാർമ്മികത്വത്തിൽ മറിയാമ്മ തമ്പിയെ വിവാഹം കഴിച്ചു. പാ.ബിജു തമ്പി, പാ.ബിനു തമ്പി, ബിനി, ബീന എന്നിവരാണ് മക്കൾ.
സംസ്കാരം പിന്നീട്.

പാസ്റ്റർ വി.എ. തമ്പി