ഇന്ധന വില വർധനയ്ക്ക് കാരണം യുക്രൈൻ യുദ്ധം: വി മുരളീധരൻ

sponsored advertisements

sponsored advertisements

sponsored advertisements

3 April 2022

ഇന്ധന വില വർധനയ്ക്ക് കാരണം യുക്രൈൻ യുദ്ധം: വി മുരളീധരൻ

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇന്ധന വില വര്‍ധനയ്ക്ക് കാരണം യുക്രൈന്‍ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണെണ്ണ വില വര്‍ധനയുടെ കാരണം പരിശോധിച്ച് പ്രതികരിക്കാമെന്ന് വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ റഷ്യ – യുക്രൈന്‍ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇന്ധനവില വര്‍ധനയക്കുപിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നു. കോര്‍പ്പറേറ്റ് നികുതി എഴുതിത്തള്ളുന്ന കേന്ദ്രം സാധാരണക്കാര്‍ക്ക് സബ്സിഡി നല്‍കുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.