ആവേശത്തിരമാലകൾ ഉയർത്തി ട്രൈസ്റ്റേറ്റിന്റെ വടം വലി മത്സരം

sponsored advertisements

sponsored advertisements

sponsored advertisements

26 August 2022

ആവേശത്തിരമാലകൾ ഉയർത്തി ട്രൈസ്റ്റേറ്റിന്റെ വടം വലി മത്സരം

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷപരിപാടിയുടെ ഭാഗമായി ആഗസ്റ്റ് ഇരുപതിന് വാശിയേറിയ വടം വലി മത്സരം നടന്നു . ആവേശതിരമാലകൾ വാനോളം ഉയർത്തി കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ വടംവലിമത്സരം ഓണാഘോഷം കാണാനെത്തിയ ആയിരക്കണക്കിന് ആളുകൾക്ക് ദൃശ്യവിരുന്നായി മാറി . പെരുമ്പാവൂർ എം എൽ എ ശ്രീ എൽദോസ് കുന്നപ്പിള്ളി ഫ്ലാഗ് ഓഫ് ചെയ്ത മത്സരത്തിൽ പങ്കെടുത്തത് അമേരിക്കയിലെ ഷിക്കാഗോ, ഹൂസ്റ്റണ്‍, ന്യൂയോര്‍ക് ,ഫിലഡല്‍ഫിയ മുതലായ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട ടീമുകളായ ന്യൂയോർക് കിംഗ്ക്രാബ്സ് ,റഫ് ഡാഡീസ് ചിക്കാഗോ, ഹൂസ്റ്റൺ കില്ലേഴ്സ്, ഹൂസ്റ്റൺ സ്റ്റാലിയൻസ് , ആഹാ ഫില്ലി,അരീക്കര അച്ചായൻസ് ചിക്കാഗോ എന്നിവരാണ് . ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ റഫ് ഡാഡീസ് വിജയികളായി , ന്യൂയോർക് കിംഗ്ക്രാബ്സ് ആണ് റണ്ണർ അപ് . ശ്രീ സാബു സ്കറിയ ആയിരുന്നു ഇത്തവണത്തെ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ സ്പോർട്സ് കോർഡിനേറ്ററും വടം വലി മത്സരത്തിന്റെ വിജയത്തിന് നേതൃത്വം നൽകിയതും .
(നീലീശ്വരം സദാശിവൻ കുഞ്ഞി)