വാലി മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷങ്ങൾ നടത്തി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


16 September 2022

വാലി മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷങ്ങൾ നടത്തി

ജോജി മണലേൽ

Valley Malayali Arts and Sports Club (VMASC) യുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ സെപ്തംബര് 10 നു പ്രസിഡന്റ് ശ്രീ ലോജോ ലോണ, വൈസ് പ്രസിഡന്റ് ശ്രീമതി സിന്ധു വര്ഗീസ്, സെക്രട്ടറി ശ്രീ. ഷൈബു ജാൻ എന്നിവരുടെയും മറ്റു കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി നടത്തി. പതിവ് പോലെ ഈ വർഷവറും മാവേലിയും, അംഗങ്ങളുടെ ചെണ്ടമേളവും, താലപ്പൊലിയും ചടങ്ങുകൾക്ക് വർണാഭമായ തുടക്കം നൽകി. വിശിഷ്ടാതിഥി മലയാള സിനിമ സംവിധായകൻ ശ്രീ. സോഹൻലാലും കമ്മിറ്റി അംഗങ്ങളും ചേർന്ന് ചടങ്ങുകളുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു. ശ്രി സോഹൻലാലിന്റെ ഓണസന്ദേശം തികച്ചും കാലികപ്രസക്തിയുള്ള ഒന്നായിരുന്നു.

പാരമ്പര്യ കേരള വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികളുടെ പരേഡ് ഈ വർഷത്തെ ഒരു പ്രത്യേകതയായിരുന്നു. തുടർന്ന് തിരുവാതിരയും, കൈകൊട്ടിക്കളിയും, ഓണപ്പാട്ടുകളും, നാടൻപാട്ടുകളും, സ്കിറ്റും, വിവിധ നൃത്തരൂപങ്ങളും അവതരിപ്പിച്ച അംഗങ്ങൾ കാണികൾക്കു മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ചു. വിവിധ കലാപരിപാടികളിലായി 150 ൽ പരം അംഗങ്ങൾ വേദിയിലെത്തി.

ഓണാഘോഷങ്ങൾ സ്പോൺസർ ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. 550 ൽ അധികം ആളുകൾക്കു വിഭവസമൃദ്ധമായ ഓണസദ്യയും കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.