വർഗീസ് പി.തോമസ് അന്തരിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

26 October 2022

വർഗീസ് പി.തോമസ് അന്തരിച്ചു

ഷാജീ രാമപുരം
ഡാളസ്: കൊല്ലം കുളത്തൂപ്പുഴ വട്ടക്കരിക്കം പുളിയോടിൽ വെസ്റ്റേൺ റെയിൽവേ റിട്ട.ഉദ്യോഗസ്ഥൻ വർഗീസ് പി.തോമസ് (മോനച്ചൻ 64) അന്തരിച്ചു.ഭാര്യ: പുനലൂർ ചെമ്മന്തൂർ പ്ലാം വിളയിൽ ഡോളികുട്ടി വർഗീസ് (റിട്ട.നേഴ്‌സ്, ഗുരുനനാക്ക് ഹോസ്പിറ്റൽ മുംബൈ).

മകൻ: ജിനു പി.വർഗീസ്
ചിക്കാഗോ മാർത്തോമ്മ ഇടവക മുൻ വികാരിയും ഇപ്പോൾ ചേപ്പാട് മാർത്തോമ്മ ഇടവക വികാരിയുമായ റവ.റോയ് പി.തോമസ്, ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ഇടവക അത്മായ ശുശ്രുഷകൻ ജോർജ് പി.തോമസ് (കൊച്ചുമോൻ) എന്നിവർ സഹോദരങ്ങൾ ആണ്.
മറിയാമ്മ രാജു ചുനക്കര (റിട്ട.ഉദ്യോഗസ്ഥ ഭിലായ് സ്റ്റീൽ പ്ലാന്റ്), മാത്യു പി.തോമസ് കുളത്തൂപ്പുഴ (റിട്ട.ഹെഡ്മാസ്റ്റർ), അന്നമ്മ രാജു (മുംബൈ), സാറാമ്മ ഇട്ടിയവിര (മുംബൈ), എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

സംസ്കാരം
ഒക്ടോബർ 27 വ്യാഴാഴ്ച രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രുഷകളെ തുടർന്ന് കുളത്തൂപ്പുഴ സെന്റ്.തോമസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

സംസ്കാര
ചടങ്ങുകൾ തത്സമയം
www.tinyurl.com/VarghesePThomas എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
മാത്യു പി.തോമസ് 9656318221 / 9447597186

വർഗീസ് പി.തോമസ്