ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കം;തട്ടുകടയില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു

sponsored advertisements

sponsored advertisements

sponsored advertisements

26 March 2022

ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കം;തട്ടുകടയില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയില്‍ വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിര്‍ത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. മാര്‍ട്ടിന്‍ ജോസഫ് എന്നയാളാണ് വെടിവച്ചത്. പ്രതിയെ മുട്ടം പൊലീസ് തിരച്ചിലിന് ഒടുവില്‍ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തു. മരിച്ച സനല്‍ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌