കണ്ണില്‍ ഇരുട്ട് കയറിയത് കൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി തോന്നുന്നത്: വി.ഡി സതീശന്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

12 June 2022

കണ്ണില്‍ ഇരുട്ട് കയറിയത് കൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി തോന്നുന്നത്: വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പുറത്തിറക്കുമ്പോള്‍ ജനങ്ങള്‍ വീട്ടിലിരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ജനങ്ങളെ ബന്ദികളാക്കി മുഖ്യമന്ത്രി സഞ്ചരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചയാളെ വസ്ത്രമുരിഞ്ഞാണ് പോലീസ് സ്റ്റേഷനില്‍ നിര്‍ത്തിയത്. കണ്ണില്‍ ഇരുട്ട് കയറിയത് കൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി തോന്നുന്നത്. ഇത് ഹിറ്റ്ലറുടെ കേരളമാണോ എന്നും സതീശന്‍ ചോദിച്ചു.

മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാര്‍ക്ക് നല്ലതെന്നും ആരെയും ഭയമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് എല്ലാത്തിനേയും ഭയമാണെന്നും സതീശന്‍ പറഞ്ഞു. അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ഒമ്പതാമത്തെ അവതാരമാണ് ഷാജ് കിരണ്‍. എന്തുകൊണ്ടാണ് ഷാജ് കിരണിനെ ചോദ്യം ചെയ്യാത്തതെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിക്കാത്തത് ദുരൂഹത ഉയർത്തുന്നതാണ് . മുഖ്യമന്ത്രിയും ബീലിവേഴ്സ് ചര്‍ച്ചുമായുള്ള അവിശുദ്ധ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.