കൊവിഡ് വ്യാപനം അതിരൂക്ഷം; ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ് വെല്ലുവിളി :ആരോഗ്യമന്ത്രി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

25 January 2022

കൊവിഡ് വ്യാപനം അതിരൂക്ഷം; ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ് വെല്ലുവിളി :ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അരലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍. എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.

ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം എന്ന പേരില്‍ നാളെ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. അതേസമയം പ്രതീക്ഷിച്ച വര്‍ധനയാണിതെന്നും ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 57ശതമാനം ഐ സി യുകള്‍ ഒഴിവുണ്ട്. വെന്റിലേറ്റര്‍ സൗകര്യം 14ശതമാനം മാത്രമേ ഇപ്പോള്‍ ഉപയോഗിച്ചിട്ടുള്ളു. സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കി ചികില്‍സ നല്‍കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗവ്യാപനം അതിതീവ്രമായി തുടരുമ്പോഴും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറവെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയിലെ അടക്കം ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗവും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരിലെ കൊവിഡ് വ്യാപനം വെല്ലുവിളിയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുക പ്രധാനമാണ്. കുറവ് നികത്താന്‍ 4917 ആളുകളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ തടയാനായി നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും രോഗബാധിതര്‍ ഹോം ഐസലേഷന്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടാന്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്താനാണ് ആരോഗ്യവകുപ്പിനെ തീരുമാനം.