വെറുതെ (കവിത -ദേവി ശങ്കർ )

sponsored advertisements

sponsored advertisements

sponsored advertisements

18 May 2022

വെറുതെ (കവിത -ദേവി ശങ്കർ )

നമ്മിലെ ചിന്തകൾ
അന്യാധീനമാകുമ്പോൾ
സ്വപ്നചിറകുകൾ
മുളക്കാതെയാകും
വൈദ്യുത പ്രവാഹം
വിച്ഛേദിക്കപ്പെട്ട
കളിപ്പാവകൾക്ക്
വിലയിടിവ് സംഭവിക്കും
ഉള്ളിൽ പുകയുന്ന
തോന്നലുകളെന്നും
നോവിന്റെ വീഥിയിൽ
ബാക്കി പത്രങ്ങളാകും
ബാല്യത്തിന്റെ കുസൃതികൾ
അരങ്ങിലുണരുന്നു
ബാക്കിയെല്ലാം
അണിയറയിലെ
പുകയടുപ്പിലും
അരച്ചുചേർത്ത
ചായങ്ങൾക്കെന്നും
പ്രണയത്തിന്റെ നിറമുണ്ടാകും
സ്വാദുകൾ വ്യത്യസ്തം
അതിഥികൾ എത്തുമ്പോൾ
ഉന്മാദമാണ്
ഒഴിഞ്ഞ പാത്രങ്ങളിലേയ്ക്ക് നോക്കി
കുറ്റബോധമില്ലാതെ
നടന്നകലുന്നവർ
ഇഷ്ടവും നഷ്ടവും കഷ്ടവും
സമ്മാനിക്കുന്നവർ

 

ദേവി ശങ്കർ