വിട പറയും മുമ്പേ (പി. സി. മാത്യു)

sponsored advertisements

sponsored advertisements

sponsored advertisements

12 March 2023

വിട പറയും മുമ്പേ (പി. സി. മാത്യു)

പി. സി. മാത്യു
തലമുറ തലമുറ യായെൻ സങ്കേതമാകും
ദൈവത്തിൻ സന്നിധി പൂകുന്നു ഞാൻ
വിട്ടിടുന്നിതാ ലോകവും ലോകത്തിൻ
നേട്ടങ്ങളും ലോകൈകമോരോ ഭാരങ്ങളും

പോകുന്നതിൻ മുമ്പ് ഞാനോര്ത്തുപോയി
പാരിൽ ഞാൻ നേടിയതെന്തൊക്കെയെന്ന്?
പലപ്പോഴും ഞാൻ തെറ്റിപ്പോയെങ്കിലും
യേശുവിൻ കരങ്ങളെന്നെ തേടിയെത്തി.

സ്നേഹിതര്ക്കും ചാർച്ചക്കാർക്കും എൻ
കുടുംബത്തിനുമൊരത്താണിയായി മാറി
നന്മ ചെയ്യുവാനെൻ കരങ്ങളെ ശക്തമാക്കിയ
നല്ലിടയനാകുമെൻ യേശുവേ നന്ദി, സ്തുതി…

ഇത്രമാം സ്നേഹം നൽകുവാൻ ഞാനൊന്നും
സ്വർലോക നാഥാൻ യേശുവിനേകിയില്ലല്ലോ…
എങ്കിലും നിൻ നൽ ദൂതരെ അയച്ചെന്നെ
നിൻ മനോഹരമാം സന്നിധി എത്തിച്ചെല്ലോ.

സ്നേഹിച്ചവരെ ഞാൻ വേദനിപ്പിച്ചെങ്കിൽ
സ്നേഹവാനാകുമെൻ യേശുവേ ഓർത്തു നീ
ക്ഷമിച്ചീടുക നിൻ പ്രാർത്ഥന കേൾക്കുന്ന
യേശുനാഥൻ ജീവിക്കുന്നു ഇന്നുമെന്നേക്കും

സംതൃപ്തിയോടെൻ സൃഷ്ടാവ് നൽകിയ
താലന്തുകൾ ശോഭിപ്പിച്ചെന്നു ചൊല്ലും ഞാൻ
വിശ്വസ്തനാമെൻ ദാസനേ എന്നുള്ള നൽ വിളി
കേൾക്കും ഞാൻ നിച്ചയമായും സഹജരെ…

സ്വർഗത്തിലിരുന്നു കാണും ഞാൻ നിൻ ഭാഗ്യ
ജീവിതം ഭൂവിൽ അന്വർത്ഥമായി തീരുന്നതും
അരുമ നാഥനാം യേശുവിനെ അറിയുന്ന ജനം
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നതും

പി. സി. മാത്യു