വിജയ്ബാബു നാളെ ​ഹാജരാകണം, ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

23 May 2022

വിജയ്ബാബു നാളെ ​ഹാജരാകണം, ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്

കൊച്ചി: നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടൻ വിജയ് ബാബു കണ്ടെത്താൻ ഊർജിത ശ്രമമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാ​ഗരാജു. വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാ​ഗരാജു പറഞ്ഞു. വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി പൊലീസ് ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു.

പാസ്പോർട്ട് റദ്ദാക്കിയതിനാൽ വിജയ് ബാബുവിനെ ഡീപോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആവശ്യമെങ്കിൽ പൊലീസ് സംഘം ജോർജിയയിലേക്ക് പോകുന്നതും പരിഗണനയിൽ ഉണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാ​ഗരാജു പറഞ്ഞു. നേരത്തെ മെയ് 19-ന് പാസ്പോർട്ട് ഓഫീസർ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു.താൻ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോർട്ട് ഓഫീസറെ അറിയിച്ചു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോർജിയയിലേക്ക് കടന്നതായി വിവരം ലഭിച്ചത്.