വിജയ് ബാബു തിങ്കളാഴ്ചയെത്തും; മടക്ക ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി

sponsored advertisements

sponsored advertisements

sponsored advertisements

24 May 2022

വിജയ് ബാബു തിങ്കളാഴ്ചയെത്തും; മടക്ക ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടൻ വിജയ് ബാബു ഈ മാസം 30 നെത്തും. ദുബായിൽ നിന്നും കൊച്ചിയിലേക്ക് ഈ മാസം 30 ന് വിജയ് ബാബു വിമാന ടിക്കറ്റെടുത്തു. വിമാനടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരാക്കി. ഈ സാഹചര്യത്തിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇന്നെത്തിയില്ലങ്കെിൽ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് കൊച്ചി പൊലീസിന്റെ നീക്കം. ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ ശ്രമം.കൊച്ചി പൊലീസ്, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടിരുന്നു.

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ആദ്യം മടക്കടിക്കറ്റ് ഹാജരാക്കൂ, എന്നിട്ട് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ജോർജിയയിൽ ഒളിവിലായിരുന്ന വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയത്.

അതേസമയം ദുബായിൽ കഴിയുന്ന വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ ലുക്കൗട്ട് സർക്കുലർ നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയാൽ എമിഗ്രേഷൻ വിഭാഗം പ്രതിയെ തടഞ്ഞ് വെച്ച് അറസ്റ്റ് ചെയ്യും. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തിരിച്ചെത്തിയാൽ മതിയെന്നാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്ന് റിപ്പോർട്ടുകളുണ്ട്.