വിജയ് ബാബു ഇന്നും വന്നില്ല; മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

sponsored advertisements

sponsored advertisements

sponsored advertisements

30 May 2022

വിജയ് ബാബു ഇന്നും വന്നില്ല; മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

കൊച്ചി : യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കാൻ മാറ്റി. അതേസമയം വിദേശത്ത് തുടരുന്ന വിജയ് ബാബു ഇന്ന് എത്തും എന്നാണ് കോടതിയെ അറിയിച്ചിരുന്നതെങ്കിലും എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹർജി പരി​ഗണിച്ച കോടതി വിജയ് ബാബു നാട്ടിൽ എത്താത്തതിനെത്തുടർന്ന് ഹർജിപരി​ഗണിക്കുന്നത് കഴിഞ്ഞ മാറ്റിയിരുന്നു.

വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. നിലവിൽ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്