വിശ്വസ്തതയുടെ അനുഭവ സമ്പത്തുമായി വിനോദ് കൊണ്ടൂർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

sponsored advertisements

sponsored advertisements

sponsored advertisements

23 August 2022

വിശ്വസ്തതയുടെ അനുഭവ സമ്പത്തുമായി വിനോദ് കൊണ്ടൂർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

മാത്യുക്കുട്ടി ഈശോ

ഡിട്രോയിറ്റ്: ഫോമായുടെ മുമ്പോട്ടുള്ള വളർച്ചക്ക് സമചിത്തതയോടെയും ആല്മാർഥതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായവരെ തെരഞ്ഞെടുക്കണം എന്നാണ് ഫോമായേ സ്നേഹിക്കുന്ന എല്ലാ അംഗ സംഘടനാ പ്രതിനിധികളുടെയും ആഗ്രഹം. രാഷ്ട്രീയത്തിലും പല സംഘടനകളിലും വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാതെ സ്ഥാനമോഹികളായ സ്ഥാനാർഥികൾ പടച്ചുവിടുന്ന പൊള്ളയായ വാഗ്ദാനങ്ങൾക്കു പലരും വിലകൊടുക്കുന്നില്ല എന്നതാണ് വാസ്തവം. അവിടെയാണ് വാഗ്ദാനങ്ങളെക്കാൾ പ്രവർത്തിക്കു മുൻ‌തൂക്കം നൽകുന്നു എന്ന ഉറപ്പുമായി പ്രാവർത്തികമാക്കാവുന്ന കാര്യങ്ങൾക്കു മുൻ‌തൂക്കം നൽകി പ്രവർത്തനസജ്ജനായി മത്സര രംഗത്ത് വിനോദ് തിളങ്ങി നിൽക്കുന്നത്. ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്ന ഊർജ്ജസ്വലനായ യുവത്വം തുളുമ്പി നിൽക്കുന്ന വിനോദ് കൊണ്ടൂർ എന്ന സൗമ്യൻ സ്വന്തം പ്രവർത്തനങ്ങളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നത് വാഗ്ദാനങ്ങൾക്കല്ല പ്രവർത്തിക്കാണ് മുൻ‌തൂക്കം എന്നാണ്.

ഏതു സംഘടനയിലാണെങ്കിലും ഏതെല്ലാം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെങ്കിലും അതിലെല്ലാം സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചുള്ളതിനാൽ എല്ലാവരുടെയും പ്രശംസാപാത്രമായിട്ടുണ്ട്. ഫോമായിൽ തന്നെ 2010 മുതൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. ആല്മാർഥതയും സമർപ്പണവും കൈമുതലാക്കി പ്രവർത്തനത്തിൽ മനസ്സൂന്നിയതിനാൽ ചെയ്ത കാര്യങ്ങളിലെല്ലാം സംതൃപ്തി അണയുവാനും സഹപ്രവർത്തകരുടെ പ്രശംസ പിടിച്ചുപറ്റാനും സാധിച്ചു.

2008 ലാണ് വിനോദ് അമേരിക്കയിലെത്തിയതെങ്കിലും, സംഘടന പ്രവർത്തനങ്ങളോടുള്ള താല്പര്യ പ്രകാരം 2009 മുതൽ തന്നെ സംഘടനാ നേതൃത്വത്തിലെത്തി. 2010 -12 കാലത്തു ഫോമയുടെ പ്രസിഡൻറ് ആയിരുന്ന ബേബി ഊരാളിലിന്റെ ടീമിൽ ഫോമായിക്കുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് 2012 മുതൽ 2020 വരെയുണ്ടായിരുന്ന എല്ലാ ടീമുകളുടെ കൂടെയും ഫോമാ ന്യൂസ്‌ ടീം ചെയർമാൻ ഉൾപ്പടെ പലവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2014 -16 കാലഘട്ടത്തിൽ ന്യൂസ് ടീം ചെയർമാൻ ആയി നടത്തിയ യെങ് പ്രൊഫെഷണൽ സമ്മിറ്റ് ജനശ്രദ്ധയാകർഷിച്ചു.

ഫോമായുടെ ഉന്നമനത്തിനും വളർച്ചക്കുമായി പല പദ്ധതികൾ “ഫോമാ ഫാമിലി ടീം” അംഗങ്ങളോടെ ചേർന്ന് ആലോചിച്ചു നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് വിനോദ്. അടുത്ത രണ്ടു വർഷം “ഫാമിലി ടീം” അധികാരത്തിൽ വന്നാൽ ഇവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നത്. അതിനായി ജനറൽ സെക്രട്ടറി എന്ന നിലയിൽ തനിയെ അവ നടപ്പിലാക്കാൻ നേതൃത്വം നൽകുന്നതിന് പകരം ജോയിന്റ് സെക്രട്ടറിക്കും തുല്യ പ്രവർത്തനാധികാരം നൽകി യോജിച്ചു ആലോചിച്ചു പദ്ധതികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

വിനോദ് തന്റെ പദ്ധതിയിലുള്ളതും ഫോമായിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങൾ അക്കമിട്ടു നിരത്തുന്നു.

1. ഫോമായിലെ അംഗ സംഘടനകൾക്ക് തുറന്ന ആശയ വിനിമയം നടത്തുന്നതിന്

(a) ഓരോ അംഗ സംഘടനയിൽ നിന്നും ഓരോ പ്രതിനിധിയെ എങ്കിലും ഫോമായുടെ വിവിധ ഫോറത്തിലേക്കു നിർദ്ദേശിക്കപ്പെടുന്നതാണ്. അതിലൂടെ എല്ലാ അംഗ സംഘടനകൾക്കും ഫോമായുമായി നിരന്തരം സഹകരിച്ചു പ്രവർത്തിക്കുവാൻ സാധിക്കും.

(b) ഓരോ അംഗ സംഘടനയുടെയും പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ എന്നിവരെ നാഷണൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ നിരന്തര ആശയ വിനിമയത്തിനായി ഒരു ജംബോ കമ്മറ്റി രൂപീകരിക്കും.

2. “ഒപ്പമുണ്ട് ഫോമാ ഫാമിലി” എന്ന പദ്ധതിയിലൂടെ ഫോമായുടെ ഒരു ഏകജാലക ഹെല്പ് ഡെസ്ക് രൂപീകരിക്കും. ലോകത്തിന്റെ ഏതു കോണിൽ നിന്നും ഏതൊരാൾക്കും വിവിധ വിവരങ്ങൾക്കായി ഒരു 1-800 നമ്പറിലൂടെ ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെടാം. കമ്പ്യൂട്ടർ അറിയാവുന്നർക്കും അറിയത്തില്ലാത്തവർക്കും ഒരുപോലെ ഫോൺ വിളിയിലൂടെ ഫോമായുമായി ബന്ധപ്പെടാൻ ഉപകാരപ്രദം ആയിരിക്കും ഈ നമ്പർ.

ഉദ്ദാഹാരണത്തിന്, ഈ സമ്പ്രദായത്തിലൂടെ ലഭ്യമാക്കാവുന്ന ചില വിവരങ്ങൾ:

(a) ഓ.സി.ഐ. കാർഡ്, അമേരിക്കൻ/ഇന്ത്യൻ വിസാ, ഗ്രീൻ കാർഡ്, എച് 1 ബി വിസ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങളും അപേക്ഷ ഫയൽ ചെയ്യേണ്ട വിധങ്ങളും അടങ്ങിയ വിവരങ്ങൾ ലഭ്യമാക്കും. അതോടൊപ്പം ഇമ്മിഗ്രേഷൻ അറ്റോർണിമാരുടെ വിവരങ്ങളും ലഭ്യമാക്കാവുന്നതാണ്.

(b) മെഡികെയർ/ മെഡിക്കെയ്‌ഡ്‌/ ആരോഗ്യ സംബന്ധവും അല്ലാത്തതുമായ ഇൻഷുറൻസ് എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും അപേക്ഷിക്കേണ്ട വിധവും.

(c) അർഹതപ്പെട്ട എല്ലാവർക്കും ഫോമാ ഹെല്പിങ് ഹാൻഡ്‌സിലൂടെയുള്ള സഹായങ്ങൾ ലഭിക്കുന്നതിനുള്ള ഉപദേശങ്ങളും സഹായങ്ങളും. ഹെല്പിങ് ഹാൻഡ്‌സ് ക്രൗഡ് ഫണ്ടിങ്ങിലൂടെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്കും സഹായം ലഭിക്കത്തക്ക വിവരങ്ങൾ.

(d) അമേരിക്കയിലുള്ള വിവിധ യൂണിവേഴ്സിറ്റികളെപ്പറ്റിയും, കോളേജുകളെപ്പറ്റിയും, കമ്പനികളെപ്പറ്റിയും ഓൺലൈനിൽ ലഭ്യമല്ലാത്ത വിവരങ്ങൾ ശേഖരിച്ചു നൽകൽ.

3. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി “സ്റ്റുഡന്റസ് ഫോറം” (Students Forum) രൂപീകരിക്കുക. ഇതിലൂടെ വിദ്യാർഥികളായ കുട്ടികൾക്ക് ലഭിക്കാവുന്ന പ്രയോജനങ്ങൾ :

(a) ഏറ്റവും പുതിയ ടെക്നോളജിയെക്കുറിച്ചും റോബോട്ടിക്‌സ്‌നെക്കുറിച്ചുമുള്ള വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുക

(b) കുട്ടികൾക്ക് പബ്ലിക് സ്പീക്കിങ് (Public Speaking) പരിശീലനം നൽകുക.

(c) ഷാഡോവിങ് പ്രോഗ്രാം (Shadowing Program)- വിവിധ ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും (Government Officials), സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് റെപ്രെസെന്ററ്റീവ്മാരെയും (State Representatives), പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞന്മാർ തുടങ്ങിയവരെയും പറ്റി മനസ്സിലാക്കി അത്തരം ഉദ്യോഗങ്ങളിലേക്ക് എത്തിപ്പെടുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക.

(d) വിദ്യാർഥികളായ കുട്ടികൾക്ക് ക്യാര്യർ ഗൈഡൻസ് (Career Guidance) നൽകുക.

4. സ്ത്രീ ശാക്തീകരണം (Women Empowerment): സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു ദിവസത്തെ കൺവെൻഷൻ നടത്തുക. അതിലൂടെ മോട്ടിവേഷണൽ സ്പീച് (Motivational Speech), നിയമപരമായ നമ്മുടെ അവകാശങ്ങളെപ്പറ്റിയും (Legal Rights) ഗാർഹീക പീഠനങ്ങളെപ്പറ്റിയും (Domestic Violence) ക്ലാസുകൾ എടുക്കുക, കുക്കിങ് ക്ലാസുകൾ നടത്തുക, കുക്കിങ് മത്സരങ്ങൾ നടത്തുക എന്നിവ വുമൻസ് ഫോറം അംഗങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

5. കേരളത്തിൽ വക്കീലന്മാരുടെ സേവനം ഉൾപ്പെടുത്തി ഒരു നിയമോപദേശക സമിതി രൂപീകരിക്കുക. അതിലൂടെ പ്രവാസികളുടെ സ്വത്തു സംരക്ഷണത്തിനായി നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുക, കേരളത്തിലേക്കുള്ള സന്ദർശക യാത്രയിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അതിനുള്ള പരിഹാരം കണ്ടെത്തുക, കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ സഹായിക്കുക തുടങ്ങിയ മലയാളികൾക്ക് ആവശ്യമായ സഹായഹസ്തം നൽകാൻ സാധിക്കും.

6. ഫോമാ അംഗങ്ങൾക്ക് വിമാന യാത്ര ഡിസ്‌കൗണ്ടുകൾ തരപ്പെടുത്തി കൊടുക്കുക. ഗ്രാൻഡ് ക്യാനിയൻ യൂണിവേഴ്സിറ്റിയിൽ ഫോമാ ഡിസ്‌കൗണ്ട് ലഭിക്കുന്നതുപോലെ എല്ലാ വിമാനാ യാത്രക്കും ഫോമാ അംഗങ്ങൾക്ക് എയർലൈൻസിൽനിന്നും നേരിട്ടോ അമേരിക്കയിലും കാനഡയിലും സൗത്ത് അമേരിക്കയിലുമുള്ള ട്രാവൽ ഏജന്റുകൾ വഴിയോ എയർ ടിക്കറ്റിനു ഡിസ്‌കൗണ്ട് ക്രമീകരിക്കുക.

7. യുവജന ശാക്തീകരണം:

(a) യുവജനങ്ങളുടെ ശാക്തീകരണത്തിന് ഉതകത്തക്ക വിധം യെങ് പ്രൊഫെഷണൽ സമ്മിറ്റ് (Young Professional Summit) സംഘടിപ്പിക്കുക. അതിലൂടെ വിജയപ്രതികളായ ബിസിനസ്സ് സംരംഭകർ, കമ്പനി സി.ഇ.ഓ -മാർ ഐ.ടി. ബിസിനസുകാർ, ഡോക്ടർമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ മോട്ടിവേഷണൽ ക്ലാസുകൾ സംഘടിപ്പിക്കുക.

(b) തൊഴിൽ അന്വേഷക യുവജനങ്ങൾക്കായി ജോബ് ഫെയറുകൾ (Job Fairs) സംഘടിപ്പിക്കുക.

(c) യുവാക്കളായ പ്രൊഫഷനലുകളെ തമ്മിൽ ബന്ധപ്പെടുത്തി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുക.

(d) യുവജനങ്ങൾ തന്നെ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ഒന്നോ രണ്ടോ ദിവസത്തെ കൺവൻഷൻ ക്രമീകരിക്കുക.

(e) സ്പോർട്സ് – ഗെയിംസ് (Sports & Games) ഉന്നമനത്തിനായി ബാസ്കറ്റ് ബോൾ പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുക, സാംസ്കാരിക ഉത്സവങ്ങൾ, യുവജനോത്സവം, ഡാൻസ് മത്സരങ്ങൾ, സംഗീത മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക.

ഇതുപോലെ ഫോമാ സംഘടനയിലെ എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രയോജനകരമായ പരിപാടികൾ സംഘടിപ്പിച്ച്‌ കൂടുതൽ സ്ത്രീകളെയും, കുട്ടികളെയും, യുവജനങ്ങളെയും ഫോമായിലേക്കു ആകർഷകരാക്കി ഫോമാ അടുത്ത ലെവലിലേക്കു ഉയർത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യാനാണ് “ഫാമിലി ടീം” അംഗങ്ങളായ എല്ലാ മത്സരാർഥികളുടെയും ഉദ്ദേശം. അതിനായി ഫോമാ ഫാമിലി ടീമിനെ ഒറ്റക്കെട്ടായി വിജയിപ്പിക്കണം എന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ എല്ലാ സംഘടനാ പ്രതിനിധികളോടും അഭ്യർത്ഥിക്കുന്നു.