വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർമാൻ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


31 October 2022

വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർമാൻ

ശ്രീകുമാർ ഉണ്ണിത്താൻ

വാഷിംഗ്‌ടൺ ഡി.സി: ഫൊക്കാന അതിന്റെ ചരിത്രം തിരുത്തിക്കുറിക്കാൻ പോകുന്ന 2024 വാഷിംഗ്‌ടൺ ഡി.സി കൺവെൻഷന്റെ ചെയർമാൻ ആയി അമേരിക്കൻ പ്രവാസ മേഖലയിലെ അറിയപ്പെടുന്ന യുവ നേതാവായ വിപിൻ രാജിനെ നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

വിവിധ സാമൂഹ്യ– സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുകയും അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകർന്ന യുവ തലമുറയുടെ പ്രതിനിധിയുമായ വിപിൻ രാജ് , ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം , ഡി.സി. റീജിയണല്‍ വൈസ് പ്രസിഡന്റ് മുൻ അസ്സോസിയേറ്റ് ട്രഷർ എന്നീ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ പിൻബലമായാണ് വിപിനെ തേടി കൺവെൻഷൻ ചെയർമാൻ സ്ഥാനം എത്തിയത്.

കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെ.എ ജി .ഡബ്യു) വിന്റെ എക്‌സിക്യൂട്ടീവ് അംഗമായിട്ട് സംഘടനാ രംഗത്തേക്ക് ചുവടുറപ്പിച്ച അദ്ദേഹം . ഒരു തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമി കൂടിയാണ് . മെരിലാന്‍ഡ് ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ‘കില്ലാഡിസ്’ സ്‌പോര്‍ട്‌സ് ക്ലബിന്റ്‌റെ സ്ഥാപക അംഗവും മാനേജരും ആണ്. അമേരിക്കയിലെ പല സ്ഥലങ്ങളിലും കില്ലാഡിസ് ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം കൈവരിച്ചിട്ടുമുണ്ട്.

വാഷിംഗ്ടണിലുള്ള സെയിന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ട്രസ്റ്റീ കൂടിയായ കോട്ടയം പള്ളം സ്വദേശിയാണ്. വളരെ ചെറുപ്പത്തിലേ കുടുംബത്തോടൊപ്പം അമേരിക്കയില്‍ എത്തിയ , അദ്ദേഹത്തിന്റെ മനസു മുഴുവന്‍ സാമൂഹ്യ പ്രവർത്തനം തന്നെ. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ആരാധകനായിരുന്ന വിപിന്‍ താന്‍ പഠിച്ച കോട്ടയത്തെ എം.ടി. സെമിനാരി ഹൈസ്‌കൂളിലെ കെ.എസ്.യൂ.വിന്റെ പാനിലില്‍ 1995 ല്‍ മത്സരിച്ചു പ്രസിഡന്റ് ആയിരുന്നു. കോണ്‍ഗ്രസിന്റെ ഒരു കടുത്ത ആരാധകനായ വിപിൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ പല നേതാക്കന്മാരുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്നു .

കമ്പ്യൂട്ടര്‍ ഇന്‍ഫോ ടെക് ബിരുദപഠനത്തില്‍ ചേര്‍ന്ന് അവിചാരിതമായി ബാങ്കിങ് മേഖലയിലേക്ക് കടന്നുവന്ന ക്രോസ്സ് കൺട്രി മോര്‍ട്ടഗേജ് കമ്പനിയില്‍ മോര്‍ട്ടഗേജ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്നു..മൈക്രോ ബിയോളജിസ്‌റ് ആയ സുജു സാമുവേല്‍ ആണ് ഭാര്യ.മക്കള്‍: സനരാജ്, ഇഷാന്‍രാജ്.

വിപിൻ രാജിനെ കൺവെൻഷൻ ചെയർമാൻ ആയി തെരഞ്ഞുടുത്ത് അർഹതക്കുള്ള അഗീകാരമാണ്, ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവെൻഷൻ നടത്താൻ വിപിന്റെ കഴിവുകൾ പ്രയോജനപ്പെടുമെന്ന് പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, വിപിന്റെ നിയമനം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണെന്ന് സെക്രട്ടറി കലാ ഷഹി അറിയിച്ചു.

ഫൊക്കാന കൺവെൻഷനുകളുടെ ചരിത്രം തിരുത്തികുറിച്ചു പുതിയ ഒരു ചരിത്രം എഴുതുവാൻ വിപിന് കഴിയുമെന്ന് ട്രഷർ ബിജു ജോൺ അഭിപ്രായപ്പെട്ടു.

വിപിൻ രാജിന്റെ നിയമനത്തെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ.കമ്മിറ്റി, റീജിയണൽ വൈസ് പ്രസിഡന്റുമാർ എന്നിവർ അഭിനന്ദിച്ചു വിപിന് എല്ലാവിധ ആശംസകളും നേർന്നു.