തത്ത്വമസി വിഷു മഹോത്സവം 2023

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 March 2023

തത്ത്വമസി വിഷു മഹോത്സവം 2023

മനോജ്‌കുമാർ വിശ്വനാഥൻ

നോർത്ത് അമേരിക്ക യിലെ ഏറ്റവും വലിയ വിഷു ആഘോഷം ലണ്ടൻ ഒന്റാറിയോ യിൽ .ഏപ്രിൽ 15 ന് .

തത്ത്വമസി സംഘടിപ്പിക്കുന്ന ഈ വർഷത്തെ വിഷു മഹോത്സവം ഏപ്രിൽ 15 ന് സർ frederick banting സ്കൂൾ ഓഡിറ്റോറിയത്തിൽ .

വിഷുക്കണി ,
കുട്ടികൾക്ക് മുതിർന്നവർ തത്ത്വമസിയുടെ വിഷുക്കൈനീട്ടം നല്കുന്ന ചടങ്ങു് .

അനുപമ ദിനേശ് കുമാർ അവതരിപ്പിക്കുന്ന കഥകളി ,

കലാമണ്ഡലം കലാധരൻ മാരാർ പ്രമാണം വാഹിച്ചു ,22 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരി മേളം .

വയലിനിസ്റ്റ് യദുകൃഷ്ണൻ നയിക്കുന്ന വയലിൻ ഫ്യൂഷൻ .
ലണ്ടനിലെ വിവിധ നൃത്ത വിദ്യാലയങ്ങൾ ,
ലേഡീസ് ഓഫ് തത്ത്വമസി ,അടക്കം നിരവധി കലാകാരന്മാർ അണി ചേരുന്ന നൃത്ത സംഗീത വിസ്മയ വിരുന്ന് .
കൈരളി ലണ്ടൻ അവതരിപ്പിക്കുന്ന ശിങ്കാരി മേളം
കൂടാതെ ഇലയിൽ വിളമ്പുന്ന കൊതിയൂറും വിഷു സദ്യയും .
മലയാളി realtor മാരായ ശ്രീജിത്ത് രവീന്ദ്രൻ ,മനോജ്‌കുമാർ വിശ്വനാഥൻ എന്നിവരാണ് ഈ വിഷു മഹോത്സവം 2023 ന്റെ മെഗാ സ്പോൺസർ .
ഏപ്രിൽ 15 ന് രണ്ട് വ്യത്യസ്ത സമയ ക്രെമത്തോടെ യുള്ള സദ്യയോടെ ആരംഭിക്കുന്ന വിഷു മഹോത്സവം വളരെ ചിട്ടയോടെ നടപ്പിലാക്കാനാണ് തത്ത്വമസി ഭാരവാഹികൾ ഒരുങ്ങിയിരിക്കുന്നത് .

സദ്യ കൂപ്പൺ ടിക്കറ്റ് ഒരോ നിർദിഷ്ട സമയത്തേക്ക് ഉള്ളതായിരിക്കുമെന്നും ,
ഒരോ ടിക്കറ്റിലും അനുവദിച്ചിരിക്കുന്ന സമയം എല്ലാ കുടുംബങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്നും വിഷു മഹോത്സവം ആഘോഷ കമ്മിറ്റി അറിയിച്ചു .

കൂടാതെ ഈ വർഷത്തെ തത്ത്വമസി വിഷു മഹോത്സവം 2023 ലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി തത്ത്വമസി വിഷു മഹോത്സവം ആഘോഷ കമ്മിറ്റി അറിയിച്ചു.