വിഷുപ്പാട്ട് (പാപ്പച്ചൻ കടമക്കുടി )

sponsored advertisements

sponsored advertisements

sponsored advertisements

14 April 2022

വിഷുപ്പാട്ട് (പാപ്പച്ചൻ കടമക്കുടി )

മേദിനിയുടെ ഉത്സവമായി
മേടപ്പൂ കിങ്ങിണി നീളേ
വിഷുപ്പക്ഷി പാടും കാടുംമേടും മേലെ
വിളഞ്ഞല്ലേ പൊന്നും നെല്ലും കതിരും ചാലേ
അണിഞ്ഞല്ലോ മലയാളം
കണിമഞ്ഞപ്പൂത്താലി.
( മേദിനിയുടെ ……….)
പൊന്നുരുളിയിലെന്തെല്ലാം
മംഗളങ്ങൾ നിറയുന്നു
നിലവിളക്കു തെളിയും നാളം
നിലാവുപോൽ കതിരുന്നു.
സ്വർണ്ണതാരുകൾ പൂത്തമാമരം
കർണ്ണികാരമായ് വന്നമേടമേ
നിരനിരന്നു വായോ വിഷുപ്പൊൻകണികാണാൻ
മിഴിതുറന്നു കാണാം മനമുണർന്നുവായോ
പൊൻകണി കാണാൻ
വിഷുപ്പൊൻകണി കാണാൻ …….. (2)
( മേദിനിയുടെ ……………)
പൊന്മുരളികയൂതുന്നോൻ
മഞ്ഞവർണ്ണം ചാർത്തുന്നോൻ
കിങ്ങിണിയും വളയും തളയും
തൊങ്ങലിടും കുടയും ചൂടി
പീലിചാർത്തിയോ നീലവർണ്ണമേ
ലീലയാടിയോ ഗോപബാലകാ….
നിരനിരന്നു വായോ വിഷുപ്പൊൻകണികാണാൻ
മിഴിതുറന്നു കാണാം മനമുണർന്നുവായോ
പൊൻകണി കാണാൻ
വിഷുപ്പൊൻകണി കാണാൻ …….. (2)
( മേദിനിയുടെ ……….)

പാപ്പച്ചൻ കടമക്കുടി