“വിസ്മയ കിരണം” സ്മരണിക ഫൊക്കാന കൺവൻഷനിൽ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

8 July 2022

“വിസ്മയ കിരണം” സ്മരണിക ഫൊക്കാന കൺവൻഷനിൽ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു

അനിൽ പെണ്ണുക്കര

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പുറത്തിറക്കിയ ” വിസ്മയ കിരണം” സ്മരണിക ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ ഉദ്ഘാടന വേദിയിൽ ഡോ. ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് സ്മരണിക സ്വീകരിച്ചു.ഡോ. ജോൺ ബ്രിട്ടാസ് എം.പി, ജോസ് കെ മാണി എം.പി, മുൻ എം. എൽ. എ വർക്കല കഹാർ, ആനി പോൾ , സെക്രട്ടറി സജിമോൻ ആന്റണി, വിസ്മയ കിരണം ചീഫ് എഡിറ്റർ ബിജു കൊട്ടാരക്കര ,എഡിറ്റർമാരായ ഫ്രാൻസിസ് തടത്തിൽ, ബെന്നി കുര്യൻ ഫൊക്കാന മുൻ പ്രസിഡന്റുമാരായ ഡോ. എം അനിരുദ്ധൻ ,പോൾ കറുകപ്പിള്ളിൽ, എഡിറ്റോറിയൽ ബോർഡ് അംഗം അപ്പുക്കുട്ടൻ പിള്ള, ലീല മാരേട്ട് ,ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തെ ഫൊക്കാനയുടെ പ്രവർത്തനങ്ങളുടെ ഓർമ്മചെപ്പായി ഒരുക്കിയ സ്മരണിക സ്മരണിക
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിസ്മയ കിരണത്തിന് വലിയ പ്രത്യേകതകളോടെയാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഫൊക്കാന നടത്തിയ എല്ലാ പരിപാടികളുടെയും സചിത്ര റിപ്പോർട്ടുകളും, കേരളാ കൺവൻഷൻ പ്രത്യേക റിപ്പോർട്ടുകളും ഉൾപ്പെടുത്തിയ പ്രത്യേക പതിപ്പാണ് വിസ്മയ കിരണം. അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ രചനകൾക്ക് പ്രാധാന്യം നൽകി നിരവധി സാഹിത്യ രചനകൾ സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിജു കൊട്ടാരക്കര പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ്, സെക്രട്ടറി സജിമോൻ ആന്റണി എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഫ്രാൻസിസ് തടത്തിൽ, ബെന്നി കുര്യൻ, അപ്പുക്കുട്ടൻ പിള്ള , ലാഗി തോമസ് എന്നിവരുടെ അകമഴിഞ്ഞ പിന്തുണ ഈ സ്മരണികയ്ക്ക് മിഴിവേകുന്നു. വിപുലമായ എഡിറ്റോറിയൽ കമ്മറ്റി ഈ അക്ഷര പുണ്യത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് 228 പേജുകൾ ഉള്ള സ്മരണികയിൽ അമേരിക്കയിലെ നിരവധി മലയാളി സംരംഭകരുടെ പരസ്യങ്ങളും , ഫൊക്കാന അംഗങ്ങളുടെ ആശംസകളും മാറ്റുകൂട്ടും. ഫൊക്കാനയെ നാല്പത് വർഷമായി അടുത്തറിഞ്ഞവർ , ഫൊക്കാനയുടെ അഭുദയ കാംക്ഷികൾ തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ സന്ദേശങ്ങളും, ലേഖനങ്ങളുമായി ഈ സ്മരണികയ്ക്കൊപ്പം ഉണ്ട്.