വോളിബോൾ പ്രേമികൾക്കായി കാൻജ് വോളിബോൾ ടൂർണ്ണമെന്റ്

sponsored advertisements

sponsored advertisements

sponsored advertisements

1 June 2022

വോളിബോൾ പ്രേമികൾക്കായി കാൻജ് വോളിബോൾ ടൂർണ്ണമെന്റ്

ന്യൂ ജേഴ്‌സി : മലയാളിയുടെ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അനേക വർഷങ്ങളായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി ( കാൻജ് ) സംഘടിപ്പിച്ചു വരാറുള്ള കാൻജ് വോളിബോൾ ടൂർണമെന്റ് 2022 ജൂൺ 18 ന്, ലോകോത്തര നിലവാരത്തിലുള്ള വോളീബോൾ രംഗത്തേക്ക് മലയാളിയെ അതിലുപരി ഇന്ത്യയെ കൈപിടിച്ചുയർത്തിയ ജിമ്മി ജോർജ് എന്ന അതികായകന്റെ ഓർമകളിൽ മലയാളി എന്നും നെഞ്ചിലേറ്റുന്ന കായിക വിനോദമാണ് വോളീബോൾ, മലയാളത്തിൻറെ ഗന്ധമുള്ള കലാ കായികമാമാങ്കങ്ങൾ എന്നും മലയാളികൾക്കായി കാഴ്ച വയ്ക്കാറുള്ള കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്തരായ വോളീബോൾ ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് വീണ്ടും കളം നിറയുകയാണ്, വോളീബോളിലെ അതികായകന്മാർ ഏറ്റു മുട്ടുന്ന ഈ ടൂർണ്ണമെന്റിലേക്ക് എല്ലാ മലയാളികളെയും കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസഫ് ഇടിക്കുള അറിയിച്ചു,

ജയൻ ജോസഫ്, ജിബി തോമസ്, അനിൽ പുത്തൻചിറ, സോമൻ ജോൺ, റോയ് മാത്യു എന്നിവർ കോർഡിനേറ്റർമാരായും ട്രസ്റ്റി ബോർഡ് ചെയർ ജെയിംസ് ജോർജ്, ട്രസ്റ്റി ബോർഡ് അംഗങ്ങൾ , കാഞ്ചിന്റെ ഭാരവാഹികൾ കൂടാതെ അനിയൻ ജോർജ്, ദിലീപ് വർഗീസ്, ജയ് കുളമ്പിൽ, പീറ്റർ ജോർജ്, സണ്ണി വാളിപ്ലാക്കൽ, ബൈജു വർഗീസ്, അലക്സ് മാത്യു, അലക്സ് ജോൺ, രാജേഷ് ശിവാനന്ദദാസൻ, ജിനേഷ് തമ്പി, ഗോപിനാഥൻ നായർ, ജയ് കുളമ്പിൽ, സഞ്ജീവ് നായർ, സജി പോൾ, ജോൺ വർഗീസ്, സജി എബ്രഹാം, ഷോൺ ഡേവിസ്, പോൾ നെറ്റിക്കാടൻ, തുടങ്ങിയവർ അടങ്ങുന്ന ടൂർണമെന്റ് കമ്മറ്റിയും ഉൾപ്പെടുന്ന സമിതിയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്. മെറ്റച്ചനിലെ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടക്കുന്ന മത്സരങ്ങൾ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങൾ സംഘടനയുടെ വെബ്‌സെറ്റായ www.kanj.org ൽ ലഭ്യമാണ്.

കാൻജ് എക്സിക്യൂട്ടീവ് കമ്മറ്റി – പ്രസിഡന്റ് – ജോസഫ് ഇടിക്കുള, സെക്രട്ടറി – സോഫിയ മാത്യു, ട്രഷറർ – ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് – വിജേഷ് കാരാട്ട്‌, ജോയിന്റ് സെക്രട്ടറി – വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ – നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ – കൾച്ചറൽ അഫയേഴ്സ്, സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ്.

കൂടുതൽ വിവരങ്ങൾക്ക് ടൂർണമെന്റ് കോർഡിനേറ്റർമാരായ ജയൻ ജോസഫ് (908-400-2635), ജിബി തോമസ് മോളൊപ്പറമ്പിൽ (914-573-1616), അനിൽ പുത്തൻചിറ (862-305-0610), റോയ് മാത്യു – (908-418-8133)
സോമൻ ജോൺ (908-295-7606) തുടങ്ങിയവരുമായി ബന്ധപ്പെടണണമെന്ന് ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള സെക്രട്ടറി സോഫിയ മാത്യൂമ് ട്രഷറർ ബിജു ഈട്ടുങ്ങൽ എന്നിവർ അറിയിച്ചു.

വാർത്ത – സലിം.