വാളയാർ പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

27 December 2021

വാളയാർ പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രം

തിരുവനന്തപുരം: വാളയാർ പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് സിബിഐ കുറ്റപത്രം. പൊലീസ് പ്രതിചേർത്തവരെ തന്നെ പ്രതികളായക്കിയാണ് സിബിഐയും കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന പൊലീസിന്റെ നിഗമനത്തെ സിബിഐയും ആവർത്തിക്കുകയാണ്.ബലാത്സംഗം, പോക്സോ കേസ്, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവരാണ് പ്രതികള്‍. . ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്.ഇളയ കുട്ടിയുടെ മരണത്തില്‍ വലിയ മധുവും, പ്രായപൂർത്തിയാകാത്ത മറ്റൊരു ആൺകുട്ടിയുമാണ് പ്രതികള്‍. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവെെഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് സമർപ്പിച്ചത്. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.