വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റ് നടത്തി

sponsored advertisements

sponsored advertisements

sponsored advertisements

20 May 2022

വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റ് നടത്തി

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് മെയ് 15ന് വൈറ്റ് പ്ലെയിന്‍സിലുള്ള റോയല്‍ പാലസ് റെസ്റ്റോറന്‍റില്‍ വെച്ച് വിവിധ കലാപരിപാടികളോടെ നടന്നു.
പ്രസിഡണ്ട് ഡോ. ഫിലിപ്പ് ജോര്‍ജ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. കോവിഡാനന്തരം വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ആദ്യപരിപാടി ആയിരുന്നതുകൊണ്ട് വലിയ ജനസാന്നിദ്ധ്യംകൊണ്ട് ചടങ്ങ് ശ്രദ്ധിക്കപ്പെട്ടു. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന് ജനങ്ങള്‍ നല്കിവരുന്ന സഹായസഹകരണങ്ങള്‍ക്ക് തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും കൂടുതല്‍ നല്ല പരിപാടികള്‍ ഈ വര്‍ഷം നടത്തുമെന്നും പറഞ്ഞു.
ഈ വര്‍ഷത്തെ ഓണം വളരെ മികച്ച രീതിയില്‍ സെപ്റ്റംബര്‍ 10-ാം തീയതി ശനിയാഴ്ച നടത്തുന്നതാണെന്നും ഡോ. ഫിലിപ്പ് ജോര്‍ജ് പറഞ്ഞു. വൈസ് പ്രസിഡണ്ട് തോമസ് കോശി, സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറര്‍ ഇട്ടൂപ്പ് കണ്ടംകുളം, ഫൊക്കാനാ ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്‍റണി, ഫോമാ വൈസ് പ്രസിഡണ്ട് പ്രദീപ് നായര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ജോ. സെക്രട്ടറി കെ.ജി. ജനാര്‍ദ്ദനന്‍ നായര്‍ നന്ദി പറഞ്ഞു.
നാട്യമുദ്രാ ഡാന്‍സ് സ്കൂള്‍, സ്വാത്വികാ ഡാന്‍സ് അക്കാഡമി എന്നീ കലാവിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും രാഹുല്‍ പുത്തൂരാന്‍, ഫെബി വര്‍ഗീസ്, തോമസ് ഉമ്മന്‍, വിപിന്‍ കുമാര്‍, ഷാജി, കെന്നിറ്റാ കുമ്പിളുവേലി, ജാനിയ പീറ്റര്‍ എന്നിവരുടെ ഗാനങ്ങളും ചടങ്ങുകളുടെ മോടികൂട്ടി. നിരീഷ് ഉമ്മന്‍ പരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.
വര്‍ഗീസ് എം. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, എ.വി. വര്‍ഗീസ്, കുര്യാക്കോസ് വര്‍ഗീസ്, ജോ ദാനിയേല്‍, തോമസ് ഉമ്മന്‍, കെ.കെ. ജോണ്‍സന്‍, ഷാജന്‍ ജോര്‍ജ്, കെ.ജെ. ഗ്രിഗറി, ജോണ്‍ കുഴിഞ്ഞാല്‍, എം.ഐ. കുര്യന്‍, അലക്സാണ്ടര്‍ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.