വേൾഡ് മലയാളി കൌൺസിൽ ഓസ്റ്റിൻ പ്രൊവിൻസ് അഡ്‌ഹോക് കമ്മിറ്റി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 February 2023

വേൾഡ് മലയാളി കൌൺസിൽ ഓസ്റ്റിൻ പ്രൊവിൻസ് അഡ്‌ഹോക് കമ്മിറ്റി

ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിൻ സിറ്റിയിൽ പ്രൊവിൻസ് രൂപീകരിച്ചതായി റീജിയൻ കോഓർഡിനേറ്റർ സുധിർ നമ്പ്യാർ, പ്രസിഡന്റ് എൽദോ പീറ്റർ ഫിലിപ്പ് മാരേട്ട്, മാത്യു വന്ദനത്തു വയലിൽ, ശോശാമ്മ ആൻഡ്രൂഡ്, ജോസ് ആറ്റുപുറം, കുരിയൻ സഖറിയ, ഉഷ ജോർജ്, മാത്യൂസ് എബ്രഹാം, അലക്സ് യോഹന്നാൻ എന്നീ റീജിയൻ ഒഫീഷ്യൽസ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു

ചെയർമാനായി ജിബി പാറക്കൽ, പ്രസിഡന്റ് ആയി ദർശന മനയത്ത്, ജനറൽ സെക്രെട്ടറി ആയി ദിവ്യ വാരിയർ, ട്രഷറർ ആയി ശരത് എടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.

അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യുവിന്റെ ഓസ്റ്റിൻ സന്ദർശനൊത്തൊടെയാണ് പ്രൊവിൻസ് രൂപീകരണം സാധ്യം ആയത്.

ജിബി പാറക്കൽ ഓസ്റ്റിൻ മലയാളി സമൂഹത്തിൽ വേരുകൾ ഉറപ്പിച്ച വ്യാപാരി ആണെങ്കിൽ ദര്ശന യൂണിവേഴ്സിറ്റി ഓഫ് ഓസ്റ്റിനിൽ മലയാളം പഠിപ്പിക്കുന്ന അധ്യാപികയാണ്. ദിവ്യ വാരിയർ നൂറോളം ഡാൻസ് വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ നടത്തുന്നു. ശരത് ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്നു.

മഹേഷ് നായർ, കൃഷ്ണ എടത്തിൽ, പ്രീതി പിണയാടത്ത്, രോഷൻ രാജൻ എന്നിവർ താത്കാലികമായി അഡ്വൈസറി കമ്മിറ്റിയിൽ പ്രവർത്തിക്കും.

പ്രൊഫ. ദര്ശന സ്വാഗതവും ജിമ്മി കുളങ്ങര നന്ദി പ്രകാശിപ്പിച്ചു.

ഗ്ലോബൽ ചെയർമാൻ ഡോ. രാജ് മോഹൻ പിള്ള അനുമോദനങ്ങൾ അറിയിച്ചു.
റിപ്പോര്ട്ട് : ഡോ. മാത്യു ജോയിസ്