ഡബ്ള്യൂ എം സി ഫിലഡൽഫിയാ പ്രൊവിൻസിൻ്റെ കരുതൽ ഭവന താക്കോൽ ഇടുക്കിയിൽ ജനു: 21ന് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിക്കും

sponsored advertisements

sponsored advertisements

sponsored advertisements

16 January 2023

ഡബ്ള്യൂ എം സി ഫിലഡൽഫിയാ പ്രൊവിൻസിൻ്റെ കരുതൽ ഭവന താക്കോൽ ഇടുക്കിയിൽ ജനു: 21ന് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിക്കും

പി.ഡി.ജോർജ് നടവയൽ

ഫിലഡൽഫിയ: ഡബ്ള്യൂ എം സി ഫിലഡൽഫിയാ പ്രൊവിൻസിൻ്റെ കരുതൽ സ്നേഹഭവന താക്കോൽ, ഇടുക്കി കട്ടപ്പന തങ്കമണിയിൽ, ജനു: 21ന് വൈകുന്നേരം 3:30 മണിയ്ക്ക്, മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിയ്ക്കും. പ്രശസ്ത ജീവകാരുണ്യ ഭവന നിർമാണ പ്രവർത്തകയായ പ്രൊഫസ്സർ ഡോ. എം എസ് സുനിലിൻ്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച ആദ്യ വീടിൻ്റെ താക്കോലാണ് സമ്മാനിക്കുക. ഡബ്ള്യൂ എം സി ഫിലഡൽഫിയാ പ്രൊവിൻസിൻ്റെ പ്രതിനിധികളായി പബ്ളിക് അഫ്ഫയേഴ്സ് ചെയർമാൻ ജോസഫ് തോമസ് (അപ്പു), യൂത്ത് കോർഡിനേറ്റർ ഡാൻ തോമസ്, ഓർമാ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിയ്ക്കും.

ഡബ്ള്യൂ എം സി ഫിലഡൽഫിയാ പ്രൊവിൻസിൻ്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷസമ്മേളനത്തിൽ സമാഹരിച്ച മൂല്യവത്തായ തുക, കേരളത്തിലെ ക്യാൻസർ രോഗ നിവാരണ ചികിത്സയ്ക്ക് കൈമാറി.

ജോസ് ആറ്റുപുറം (ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡൻ്റ്), നൈനാൻ മത്തായി (ട്രഷറാർ), തോമസ്സു കുട്ടി വർഗീസ് (ജോയിൻ്റ് ട്രഷറാർ), മറിയാമ്മ ജോർജ് (വൈസ് ചെയർപേഴ്സൺ), ഷൈലാ രാജൻ (വിമൻസ് ഫോറം സെക്രട്ടറി), ജോസഫ് തോമസ് (അപ്പു) (പബ്ളിക് അഫ്ഫയേഴ്സ് ചെയർമാൻ ), സിബിച്ചൻ ചെമ്പ്ളായിൽ (ജനറൽ സെക്രട്ടറി), ലൂക്കോസ് വൈദ്യൻ (അഡീഷണൽ സെക്രട്ടറി), ലൈസാമ്മ ബെന്നി (വിമൻസ് ഫോറം വൈസ് പ്രസിഡൻ്റ്) എന്നിവരുൾപ്പെടെയുള്ള പ്രവർത്തക സമിതിയാണ് നേതൃത്വം നൽകുന്നത്.