വേൾഡ് മലയാളീ കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് കലാസന്ധ്യ 2022 കിക്കോഫ്

sponsored advertisements

sponsored advertisements

sponsored advertisements

23 June 2022

വേൾഡ് മലയാളീ കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് കലാസന്ധ്യ 2022 കിക്കോഫ്

വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 23 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ചിക്കാഗോയിൽ നടത്തുന്ന സംഗീത-കലാസന്ധ്യയുടെ ഗ്രാൻഡ് കിക്ക് ഓഫ് ശനിയാഴ്ച ഡെസ്‌പ്ലെയിൻസിൽ നടന്നു. കേരളത്തിലും അമേരിക്കയിലും വേൾഡ് മലയാളി കൗൺസിൽ നടത്തിവരുന്ന വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തുന്ന ഈ സംഗീത സദസ്സ് സുപ്രസിദ്ധ കർണാടിക് സംഗീത വിദഗ്ധൻ റവ. ഡോ. പോൾ പൂവത്തിങ്കൽ സി.എം.ഐ യും ചിക്കാഗോ സ്ട്രിങ്സ് ഓർക്കസ്ട്രയും സംയുക്തമായി നയിക്കും. മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ആഡിറ്റോറിയത്തിൽ നടക്കുന്ന കലാസന്ധ്യയുടെ കിക്കോഫ് ചടങ്ങ് , പരിപാടിയുടെ മെഗാസ്പോൺസറായ പ്രമുഖ റിയൽറ്റർ മോഹൻ സെബാസ്റ്യനിൽനിന്ന് ആദ്യ സ്പോൺസർഷിപ്പ് സ്വീകരിച്ചുകൊണ്ട് നിർവഹിക്കപ്പെട്ടു.
സമ്മേളനത്തിൽ ഡബ്ല്യൂ.എം.സി ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബഞ്ചമിൻ തോമസ്, കലാസന്ധ്യാ പ്രോഗ്രാം കൺവീനർ ഫിലിപ്പ് പുത്തൻപുരയിൽ, ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ വൈസ്പ്രസിഡന്റ് മാത്യൂസ് എബ്രഹാം, പ്രോഗ്രാം കോർഡിനേറ്റർമാരായ കോശി ജോർജ്ജ്, സാബി കോലത്തു, ബീനാ ജോർജ്ജ്, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ സ്വാഗതവും സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദിയും പറഞ്ഞു.
പത്തനംതിട്ടയിലെ ഡോ. എം എസ് സുനിൽ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് അഞ്ച് സൗജന്യ ഭവനങ്ങൾ നിർധനരും ഭാവനരഹിതരുമായവർക്കുവേണ്ടി ഇതിനോടകം
നിർമ്മിച്ചുനൽകിക്കഴിഞ്ഞു. ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന ഭവനം കൂടാതെ നാലു സൗജന്യഭവനങ്ങൾ കൂടി 2022 സാമ്പത്തികവർഷം പാവപ്പെട്ടവർക്കുവേണ്ടി നിർമിച്ചുനൽകാനാണ് സംഘടനയുടെ ചിക്കാഗോ പ്രൊവിൻസ് പദ്ധതിയിട്ടിരിക്കുന്നത്. ഈ സദുദ്യമത്തിൽ എല്ലാ സുമനസ്സുകളും ഉദാരമായി സഹകരിക്കണമെന്ന് ഡബ്ല്യൂ എം സി ഭാരവാഹികൾ അഭ്യർഥിച്ചു.