സർക്കാറിൻ്റെ കേരളാ നോളഡ്ജ് ഇക്കോണമി മിഷനിൽ ഡബ്ള്യൂ എം സി പങ്കാളി: ഗോപാലപിള്ള

sponsored advertisements

sponsored advertisements

sponsored advertisements

17 September 2022

സർക്കാറിൻ്റെ കേരളാ നോളഡ്ജ് ഇക്കോണമി മിഷനിൽ ഡബ്ള്യൂ എം സി പങ്കാളി: ഗോപാലപിള്ള

(പി ഡി ജോർജ് നടവയൽ)

ന്യൂയോർക്: 10 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് കേരള സർക്കാർ രൂപീകരിച്ച കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ പദ്ധതിയിൽ, ഡബ്ള്യൂ എം സി പങ്കാളിത്തം വഹിക്കുന്നൂ. ഡബ്ള്യൂ എം സി ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള, ജനറൽ സെക്രട്ടറി പിൻ്റോ കണ്ണമ്പിള്ളി എന്നിവർ അറിയിച്ചതാണിക്കാര്യം. മോൺസ്റ്റർ.കോം, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി, ലിൻകേടിൻ, ബ്രിട്ടീഷ് കൌൺസിൽ, റസീക്, അവിജിൻ തുടങ്ങിയ വൻ കമ്പനികൾക്കൊപ്പമാണ് കേരളാ നോളഡ്ജ് ഇക്കോണമി മിഷനിൽ ഡബ്ള്യൂ എം സി കൈകോർക്കുന്നത്. വേൾഡ് മലയാളീ കൗൺസിലിലെ പ്രവർത്തകരായ തൊഴിൽ ദാതാക്കൾ കേരള സർക്കാരിനൊപ്പം ഈ പദ്ധതിയിൽ പ്രവർത്തിക്കും.

ജൂലൈയിൽ നടന്ന വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ കോൺഫെറെൻസിലാണ് അമേരിക്ക റീജിയനിൽ നിന്നുള്ള ഗോപാലപിള്ള ഗ്ലോബൽ ചെയർമാനായും പിന്റോ കണ്ണമ്പിള്ളി ഗ്ലോബൽ ജനറൽ സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. വേൾഡ് മലയാളീ കൌൺസിൽ നാളിതുവരെ നടത്തി വന്നിരുന്ന പദ്ധതികൾക്കൊപ്പം, സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലുള്ള പ്രവർത്തനങ്ങൾക്ക് മേൽക്കൈ നൽകുന്നതിനും ഒരു മാസകാലയളവിൽത്തന്നെ കഴിഞ്ഞു എന്നത് കൂട്ടായ പ്രവർത്തനത്തിന്റെ തെളിവാണ്, ഗോപാലപിള്ള അഭിപ്രായപ്പെട്ടു.

കാലങ്ങളായുള്ള ഭവനദാന പദ്ധതികൾ പൂർണ സമർപ്പണത്തോടെ തുടരാൻ പുതിയ ഡബ്ള്യൂ എം സി ഭരണ സമിതി ഐകകണ്ഠ്യേന തീരുമാനിച്ചിട്ടുണ്ടെന്ന് പിൻ്റോ കണ്ണമ്പിള്ളി ചൂണ്ടിക്കാണിച്ചു. കേരളത്തിന്റെ തലസ്ഥാനമണ്ണിൽ സ്വന്തമായൊരു ആസ്ഥാനമന്ദിരം എന്നത് ഭരണ സമിതിയുടെ സ്വപ്ന പദ്ധതിയാണ്. അമേരിക്ക റീജിയനിൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തി വിജയിച്ച സ്റ്റുഡൻ്റ്സ് എൻ ഗേജ്മെൻ്റ് പ്രോഗ്രാംആഗോള തലത്തിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നുണ്ട്; കണ്ണമ്പിള്ളി കൂട്ടിച്ചേർത്തു.

അക്കാഡമിക് ഫോറം വഴി ആഗോളതലത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങൾ കുട്ടികൾക്കെത്തിക്കുവാനും, വിദേശ രാജ്യങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പ്രാദേശികമായി സൗകര്യങ്ങൾ ഒരുക്കാവാനും ഡബ്ള്യൂ എം സി പ്രൊവിൻസുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വെബ്സൈറ്റ് വഴി കുട്ടികൾക്ക്, അതിനുള്ള വിവരങ്ങൾ ലഭ്യമാക്കും. പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തിൽ തിരികെയെത്തുന്നവർക്കു ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ കൈത്താങ്ങായി എൻ ആർ കെ ഫോറം , വിദേശത്തുള്ളവർക്കു കേരളത്തിൽ ആവശ്യമായ നിയമസഹായം നല്കുന്നതിന് ലീഗൽ ഫോറം, എന്നിവ നിലവിൽ വന്നു. കേരള ടൂറിസം മേഖലയിലെ സാധ്യതകൾ വിദേശ രാജ്യങ്ങളിൽ എത്തിക്കാൻ ടൂറിസം ഫോറം, കലാസാംസ്കാരിക മേഖലയിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ആട്സ് ആൻ്റ് കൾച്ചറൽ ഫോറം, ആരോഗ്യ മേഖലയിലെയും ടെക്നോളജി മേഖലയിലെയും സഹായങ്ങൾക്ക് മെഡിക്കൽ ഫോറം, എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഫോറം തുടങ്ങിയവ പ്രവർത്തിക്കും.

അന്തരിച്ച മുൻ ഗ്ലോബൽ ചെയർമാൻ ഡോ. പി ഏ ഇബ്രാഹിം ഹാജിയുടെ സ്മരണയ്ക്ക്, കോഴിക്കോട് ജില്ലയിലെ നരിക്കുനിയിൽ ഭിന്നശേഷിക്കാരായ കുടുംബങ്ങളുടെ പുനരധിവാസത്തിന് ഗ്രാമനിര്മാണ പദ്ധതിയും ഭരണ സമിതിയുടെ പദ്ധതിയിൽ ഉണ്ട്.

വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ എക്സിക്യൂട്ടീവിലെ വിവിധ ഭാരവാഹികളാണ് നേതൃത്വം നൽകുന്നത് എന്ന് ഗോപാല പിള്ള പറഞ്ഞു.

ജോൺ മത്തായി (ഗ്ലോബൽ പ്രസിഡന്റ്), ശ്രീ സാം ഡേവിഡ് മാത്യു (ഗ്ലോബൽ ട്രഷറാർ), മേഴ്‌സി തടത്തിൽ, ജോസഫ് ഗ്രിഗറി, ഡേവിഡ് ലൂക്ക് (വൈസ്‌ചെർപേഴ്സൺസ്), രാജേഷ് പിള്ള (അസ്സോസിയേറ്റ് സെക്രട്ടറി), തോമസ് അറമ്പൻകുടി, ജെയിംസ് ജോൺ, കെ പി കൃഷ്ണകുമാർ,കണ്ണു ബേക്കർ ( വൈസ്പ്രസിഡന്റുമാർ), അബ്ദുൽ കലാം (അഡ്വൈസറി ബോർഡ് ചെയർമാൻ), ശ്രീ ദീപു ജോൺ (ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ്), ഡോ. ലളിത മാത്യു (ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ്), ഇന്റർനാഷണൽ ഭാരവാഹികളായ ശ്രീ തോമസ് കണ്ണംചേരിൽ, (ടൂറിസം ഫോറം പ്രസിഡന്റ്), ഫാ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം പ്രസിഡന്റ്), ഡോ. ഷിമിലി പി ജോൺ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം സെക്രട്ടറി) , ചെറിയാൻ ടി കീക്കാട്, (ബിസിനസ് ഫോറം പ്രസിഡന്റ്), അബ്ദുൾ ഹക്കിം, (എൻ ആർ കെ ഫോറം പ്രസിഡന്റ്), നൗഷാദ് മുഹമ്മദ് (ആട്സ് ആൻ്റ് കൾച്ചറൽ ഫോറം പ്രസിഡന്റ്), ഡോ.ജിമ്മി മൊയലൻ ലോനപ്പൻ (ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്), ടി ൻ കൃഷ്ണകുമാർ (എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഫോറം പ്രസിഡന്റ്), അഡ്വ. ശ്രീ ഐരൂകാവൻ ജോൺ ആന്റണി,(ലീഗൽ ഫോറം പ്രസിഡന്റ്), ക്രിസ്റ്റഫർ വര്ഗീസ് (സിവിക് ആൻഡ് ലീഡർഷിപ് ഫോറം പ്രസിഡന്റ്), ജെയിംസ് ജോ ൺ (ലിറ്റററി ആൻ്റ് എൺ വയോണ്മെൻ്റൽ ഫോറം).