സമാധാന പ്രിയരുടെ ഇടപെടലുകൾ സജീവമാകണം: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ സമ്മേളനം

sponsored advertisements

sponsored advertisements

sponsored advertisements

26 March 2022

സമാധാന പ്രിയരുടെ ഇടപെടലുകൾ സജീവമാകണം: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ സമ്മേളനം

പി.ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: യുദ്ധം വികൃതമനസ്സുകളുടെസൃഷ്ടിയാണെന്നും അത് മനുഷ്യാധുനികതയുടേതല്ലെന്നും, അതുകൊണ്ട്സമാധാന പ്രിയരുടെ നിരന്തര ഇടപെടലുകൾ സജീവമാകണമെന്നും വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയസമ്മേളനം ആഹ്വാനംചെയ്തു. ‘ഫിലഡൽഫിയയിലെ മദർ തെരേസ്സ’ എന്നഅപരനാമത്താൽ അറിയപ്പെടുന്ന സിസ്റ്റർ ഡോ. ജോസ്ലിൻ ഇടത്തിൽ സമ്മേളനം ഉദ്ഘാടനംചെയ്തു. ഫാ. കുര്യാക്കോസ് കുംബക്കീൽ, . ഫാ.എം.കെ കുര്യാക്കോസ്, പ്രൊഫ. കോശിതലയ്ക്കൽ, ഡോ. ടോം പന്നലക്കുന്നേൽ, സുധീർ നമ്പ്യാർ, പിൻ്റോ കണ്ണമ്പള്ളി, ഗുരു വിജി റാവൂ, നീനാ പനയ്ക്കൽ, വിൻസൻ്റ്ഇമ്മാനുവേൽ, നിമ്മി ദാസ്, എമിലിൻ തോമസ്, ജോസ് തോമസ്, മാത്യൂ പാലാ, നൈനാൻ മത്തായി, ജോസ് നൈനാൻ, തോമസ് കുട്ടിവർഗീസ് എന്നിവർ പ്രസംഗിച്ചു. ഡബ്ള്യൂ എംസി ഫിലഡൽഫിയാ പ്രൊവിൻസ് ചെയർമാൻ ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ഡബ്ള്യൂ എംസി ഫിലഡൽഫിയാ പ്രൊവിൻസ് പ്രസിഡൻ്റ് ജോർജ് നടവയൽ സ്വാഗതവും സെക്രട്ടറി ഷൈലാ രാജൻനന്ദിയും പ്രകാശിപ്പിച്ചു. എയ്ഞ്ചൽ -റോസ് മേരി (പ്ലാമൂട്ടിൽ സഹോദരിമാർ) പ്രാർത്ഥനാഗീതവും, എബിയാ മാത്യൂസാന്ത്വന ഗാനവും ആലപിച്ചു. ഷൈലാ രാജൻ എം സി ആയിരുന്നു.