വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിൻ്റെ കേരളാചാരിറ്റി ഹൗസിങ്ങ് പ്രോജക്ട് ഉദ്ഘാടനം 20ന് (പി ഡി ജോർജ് നടവയൽ)

sponsored advertisements

sponsored advertisements

sponsored advertisements

11 March 2022

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിൻ്റെ കേരളാചാരിറ്റി ഹൗസിങ്ങ് പ്രോജക്ട് ഉദ്ഘാടനം 20ന് (പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിൻ്റെ, കേരളാചാരിറ്റി ഹൗസിങ്ങ് പ്രോജക്ട് ഉദ്ഘാടനം, മാർച്ച് 20ന് ഞായറഴ്ച്ച വൈകുന്നേരം 5 മണിക്ക്, ഫിലഡൽഫിയ സെൻ്റ് തോമസ് സീറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ നടക്കും.
“ബ്രോഡ് സ്ട്രീറ്റിൻ്റെ മദർ തെരേസ” എന്ന് ഫിലഡൽഫിയ എങ്ക്വയറർ പത്രം വിശേഷിപ്പിച്ച, ഡോക്ടർ സിസ്റ്റർ റോസ്ലിൻ എടത്തിൽ മുഖ്യ അതിഥിയാകും. പ്രശസ്ത വാഗ്‌മിമാരായ പ്രൊഫ. കോശി തലയ്ക്കൽ, ഫാ. എം.കെ കുര്യാക്കോസ് ( സെൻ്റ് തോമസ് ഓർത്തഡോക്ക്സ് ചർച്, ഫിലഡൽഫിയ), ഫാ. കുര്യാക്കോസ് കുംബക്കീൽ ( സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ഫിലഡൽഫിയ) എന്നിവർ വിശിഷ്ടാതിഥികളാകും.
പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്ക്ക ലിന് എഴുത്തമ്മ അവാർഡും, പുകളറിഞ്ഞ നർത്തകി നിമ്മീ റോസ് ദാ സ്സിന് നൃത്തവർഷണി അവാർഡും , യൂ എൻ ബാലാവകാശ സ്പീച് ഫെയിം എമിലിൻ റോസ് തോമസ്സിന് റൈസിങ്ങ് ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡും സമ്മാനിക്കും. മാത്യൂ പാലാ എഴുതിയ കോവിഡിൻ്റെ സങ്കീർത്തനങ്ങൾ ( സാംസ് ഓഫ് കോവിഡ്-19) എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നിർവഹിക്കും.
ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.ജോസ് ആറ്റുപുറം (ചെയർമാൻ), 267-231-4643; ജോർജ് നടവയൽ (പ്രസിഡന്റ്) 215-494-6420; സിബിച്ചൻ ചെമ്പളയിൽ (ജനറൽ സെക്രട്ടറി) 215-869-5604; നൈനാൻ മത്തായി (ട്രഷറർ) 215-760-0447; തോമസ്കുട്ടി വർഗീസ് (പ്രോഗ്രാം കോഓർഡിനേറ്റർ); 267-515-8727; മറിയാമ്മ ജോർജ് (വൈസ് ചെയർപേഴ്‌സൺ), ഡോ.ജിൻസി മാത്യു (വിമൻസ് ഫോറം പ്രസിഡന്റ്), ലിസമ്മ ബെന്നി (വനിതാ ഫോറം വി.പി.), ഷൈല രാജൻ (വനിതാ ഫോറം സെക്രട്ടറി), തോമസ് പോൾ (വൈസ് ചെയർമാൻ), റോഷിൻ പ്ലാമൂട്ടിൽ (വി.പി. അഡ്മിൻ), മാത്യു തരകൻ (വി.പി.); ടോം തോമസ് (ജോയിന്റ് സെക്രട്ടറി), ജോസ് നൈനാൻ (പിആർഒ), അറ്റോർണി ജോവിൻ ജോസ് (ലീഗൽ കൗൺസൽ); ജെയിംസ് കിഴക്കേടത്ത് (അഡ്വ. ബോർഡ് ചെയർമാൻ); എബ്രഹാം കെ.വർഗീസ്; ജെറി ജെയിംസ്, മനോജ് മാത്യു (അഡ്വ. ബോർഡ് അംഗങ്ങൾ); ജോർജ് പനക്കൽ (മുൻ ചെയർമാൻ); സാബു ജോസഫ് സിപിഎ (മുൻ പ്രസിഡന്റ്), ഗ്ലോറി തോമസ് ; ആലീസ് ജോസ്; ലീല ജേക്കബ്; ഏലിയാമ്മ പോൾ; ടീന ചെമ്പ്ളായിൽ; മിനി നൈനാൻ ; ജാൻസി മനോജ്; ഏലിയാമ്മ തോമസ് ഡാനിയൽ; ബ്രിജിറ്റ് ജോർജ് (വിമൻസ് ഫോറം അംഗങ്ങൾ); സി.കെ. ബെന്നിക്കുട്ടി, ജേക്കബ് കോര; ഷാജി മത്തായി; ബെന്നി മാത്യു തോമസ് ടൈറ്റസ്; റോയ് ചാക്കോ; സേവ്യർ ആന്റണി; തങ്കച്ചൻ സാമുവൽ; ജോസഫ് വർഗീസ്; തോമസ് ഡാനിയൽ; ജോസഫ് തോമസ് എന്നിവരാണ് സംഘാടക സമിതി അംഗങ്ങൾ.
“നീനയുടെനോവലുകളിലൂടെ വെളിപ്പെട്ട “സത്യം” എന്ന അന്വേഷണത്തിനായി,
നീനാ പനയ്ക്കലിന് അവാർഡ്”, എന്നാണ് ജഡ്ജിങ്ങ് കമ്മിറ്റി പ്രസ്താവിച്ചത്.
“ചാരുതയാർന്ന നൃത്ത നാടകീയ ആവിഷ്കാര ഘടകങ്ങളും, വിശിഷ്ടമായ നൃത്ത അറിവും, കരകൗശലവും, ഐതിഹ്യാവതരണ പടുത്വവും, ലളിത കലാ നൈപുണ്യവും, ഡിസൈനും, നവരസഭാവപ്രകടന ലാവണ്യവും, സേവന ജീവിത പ്രവർത്തികളും, കണ്ടില്ലെന്നു നടിയ്ക്കാനാവാത്തതിനാൽ നിമ്മിക്ക് അവാർഡ്” എന്നാണ്, അവാർഡ് നിർണ്ണയ സമിതി കുറിച്ചത്.
“ഹൈസ്കൂൾ വിദ്യാർത്ഥിനിയായിരിക്കെത്തന്നെ, 2021, സെപ്‌റ്റംബർ 17-ലെ, യുഎൻ പ്രസംഗത്തിൽ, എയ്‌മിലിൻ പ്രകടിപ്പിച്ച വലിയ അനുകമ്പയ്ക്കും ആത്മവിശ്വാസത്തിനും ആശയവിനിമയ കഴിവുകൾക്കും നമുക്കിത്രത്തോളമെങ്കിലും ആദരിക്കാനായില്ലെങ്കിൽ അത് അക്ഷന്തവ്യമായ ഉദാസ്സീനതയാകും” എന്നാണ് ജഡ്ജിങ്ങ് കമ്മിറ്റി എയ്‌മിലിനെ അവാർഡ് ജേതാവായി പ്രഖ്യാപിക്കാൻ കാരണമായി രേഖപ്പെടുത്തിയത്.
വേൾഡ് മലയാളി കൗൺസിലിൻ്റെ അവാർഡു നിർണ്ണയ സമിതി, 2021 വർഷത്തെ പ്രവർത്തന മികവുകളിൽ നിന്ന് തിരഞ്ഞടുത്ത, പ്രഗത്ഭരുടെ ശ്രേണിയിൽ മികച്ചവരെന്നു കണ്ടെത്തിയ, മൂന്നു ദീപ്തികളാണിവർ. 2011 നവംബർ 6 ന് ജോസ് ആറ്റുപുറത്തിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട, വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസാണ്, അവാർഡ് ഏർപ്പെടുത്തിയത്. ഫിലിപ്പ് തോമസ് (ഡ്ബ്ള്യൂ എം സി അമേരിക്കാ റീജിയൺ ചെയർമാൻ, ) സുധീർ നമ്പ്യാർ (ഡ്ബ്ള്യൂ എം സി അമേരിക്കാ റീജിയൺ പ്രസിഡൻ്റ്), പിൻ്റോ കണ്ണമ്പള്ളി (ഡ്ബ്ള്യൂ എം സി അമേരിക്കാ റീജിയൺ ജറൽ സെക്രട്ടറി) എന്നിവരുൾപ്പെട്ട ജഡ്ജിങ്ങ് പാനൽ അവാർഡു ജേതാക്കളുടെ എതിരറ്റ കർമമേന്മയ്ക്കു സൂര്യശോഭയാണുള്ളതെന്ന് ഐകകണ്ഠ്യേന വിധിയെഴുതി.