ചിക്കാഗോ മലയാളി റേഡിയോളജി അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 December 2021

ചിക്കാഗോ മലയാളി റേഡിയോളജി അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു

ചിക്കാഗോ:ഡിസംബർ 19 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഡെസ്പ്ലേയിൻസ്സിലുള്ള ക്ലബ് കാസാ ബാങ്ക്വറ്റ് ഹാളിൽ വച്ച് മലയാളി റേഡിയോളജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു.
പ്രസിഡൻറ് പോൾസൺ കുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥി ഡോക്ടർ മൈക്കിൾ നെല്ലാമറ്റം നിലവിളക്ക് കൊളുത്തി ചടങ്ങിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും അരങ്ങേറി.

സംഘടനയുടെ അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളായി (പ്രസിഡൻറ് ) മാത്യു വിലങ്ങാട്ടുശ്ശേരിയുടെ നേതൃത്വത്തിലുള്ള ടീംമിനെ തദവസരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

റിച്ചിൻ തോമസ് (വൈസ് പ്രസിഡൻറ്),സോണി പോൾ (സെക്രട്ടറി)
സൂസൻ സാമുവേൽ (ജോ.സെക്രട്ടറി),പൈസ്റ്റിൻ ആലപ്പാട്ട് (ട്രഷറർ)
ചടങ്ങിന്റെ സമാപനം ക്ലബ് കാസാ ഒരുക്കിയ ക്രിസ്മസ് ഡിന്നറോടെയായിരുന്നു.