സിഡ്‌നി പോയിറ്റിയര്‍ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

8 January 2022

സിഡ്‌നി പോയിറ്റിയര്‍ അന്തരിച്ചു

ഹോളിവുഡ് നടനും സംവിധാകയനും ഓസ്‌കര്‍ ജേതാവുമായ സിഡ്‌നി പോയിറ്റിയര്‍ (94) അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം.

1950-1960 കാലഘട്ടത്തില്‍ മികച്ചവേഷങ്ങളിലൂടെ ജനപ്രീതി നേടിയ അഭിനേതാവായിരുന്നു അദ്ദേഹം. 1958ല്‍ പുറത്തിറങ്ങിയ ‘ദ ഡിഫിയന്റ് വണ്‍സ്’ എന്ന ചിത്രത്തിലൂടെ അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ കറുത്ത വര്‍ഗക്കാരാനായിരുന്നു പോയിറ്റിയര്‍.

ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല, യു എസ് സുപ്രീം കോടതിയിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ ജസ്റ്റിസ് തുര്‍ഗുഡ് മാര്‍ഷല്‍ തുടങ്ങിയവരെ മിനി സ്‌ക്രീനില്‍ അവതരിപ്പിച്ചു.

‘ലിലീസ് ഓഫ് ദി ഫീഡില്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ഓസ്‌കാര്‍ നേടി. 2009ല്‍ബരാക് ഒബാമ അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ യു.എസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചിട്ടുണ്ട്.