ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

sponsored advertisements

sponsored advertisements

sponsored advertisements

20 January 2022

ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സത്യം തെളിയാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ എതിര്‍ത്തു.

ലൈംഗിക പീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ പറയുന്നു.

ഇത് അസാധാരണ കേസാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി തെളിവുകള്‍ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും മുഖ്യസൂത്രധാരന്‍ ദിലീപാണ്. 20 സാക്ഷികള്‍ കൂറുമാറിയത് ദിലീപ് സ്വാധീനിച്ചതുകൊണ്ടാണ്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായത് മുതല്‍ കേസില്‍ നിന്നും രക്ഷപ്പെടാനുള്ള എല്ലാ ശ്രമവും പ്രതി നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.