തിയേറ്ററുകളില്‍ പോകാന്‍ അഭ്യര്‍ത്ഥിച്ച് പ്രേക്ഷകര്‍ക്ക് മോഹന്‍ലാലിന്റെ കത്ത്‌

sponsored advertisements

sponsored advertisements

sponsored advertisements

10 February 2022

തിയേറ്ററുകളില്‍ പോകാന്‍ അഭ്യര്‍ത്ഥിച്ച് പ്രേക്ഷകര്‍ക്ക് മോഹന്‍ലാലിന്റെ കത്ത്‌

തി​രു​വ​ന​ന്ത​പു​രം: പ്രേ​ക്ഷ​ക​ർ​ക്ക് ക​ത്തെ​ഴു​തി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. സ​മ്മ​ർ​ദ​ങ്ങ​ൾ എ​ല്ലാ​ത്തി​നും അ​ൽ​പം ഇ​ട​വേ​ള ന​ൽ​കി തീ​യ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണാ​നും പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മൊ​ക്കെ സാ​ധി​ക്കു​ക​യെ​ന്ന​ത് ഇ​പ്പോ​ഴ​ത്തെ​നി​ല​ക്ക് വ​ലി​യ സ്വാ​ത​ന്ത്ര​മാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

എ​ല്ലാ​വും സാ​ധ്യ​മാ​കും വി​ധം തീ​യ​റ്റ​റു​ക​ളി​ല്‍ പോ​യി സി​നി​മ​ക​ള്‍ ക​ണ്ട് സി​നി​മാ മേ​ഖ​ല​യെ മ​ഹാ​മാ​രി​ക്കാ​ല​ത്ത് പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും പ്രേ​ക്ഷ​ക​ര്‍​ക്കെ​ഴു​തി​യ ക​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഹൃ​ദ​യം അ​ട​ക്ക​മു​ള്ള സി​നി​മ​ക​ള്‍ തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നു​ണ്ടെ​ന്നും ത​ന്‍റെ​യും പ്രി​യ​ദ​ര്‍​ശ​ന്‍റെ​യും ശ്രീ​നി​വാ​സ​ന്‍റെ​യും മ​ക്ക​ളെ കൂ​ടാ​തെ മി​ക​ച്ച ഒ​രു ടീം ​സി​നി​മ​യ്ക്ക് പി​ന്നി​ലു​ണ്ടെ​ന്നും തീ​യ​റ്റ​ര്‍ അ​നു​ഭ​വം ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നും മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.