നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി

sponsored advertisements

sponsored advertisements

sponsored advertisements

9 June 2022

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ചിത്രങ്ങൾ പുറത്തുവന്നു . ആരാധകർ ഏറെ ആകാംഷയോടെ പ്രേതീക്ഷിച്ചിരുന്ന ചിത്രമാണ് ഇപ്പോൾ വയറൽ ആയിരിക്കുന്നത് . വിഘ്‌നേശ് ശിവനാണ് സമൂഹമാധ്യങ്ങളിലൂടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
”ദൈവകൃപയാൽ പ്രപഞ്ചത്തിന്റെയും , ഞങ്ങളുടെ മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും എല്ലാം അനുഗ്രഹങ്ങളോടെ ….” (With God’s grace , the universe , all the blessings of our parents & best of friends ) എന്ന തലകെട്ടോടുകൂടിയാണ് വിഘ്‌നേശ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് .
ഷാരൂഖ് ഖാൻ, രജനികാന്ത്, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, വിജയ് സേതുപതി, ദിലീപ് എന്നിവരെല്ലാം വിവാഹത്തിനെത്തി ചേർന്നിരുന്നു.

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽവച്ചാണ് ചടങ്ങുകൾ നടന്നത് . ആരാധകർ ഏറെ അക്ഷമരായാണ് വിവാഹവിശേഷങ്ങളറിയാൻ കാത്തിരിക്കുന്നത്. കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെയാണ് അതിഥികൾക്ക് വിളമ്പിയത് . കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേർക്ക് മാത്രമാണ് ചടങ്ങിന് പ്രവേശനം അനുവദിച്ചിരിന്നത്.

ചടങ്ങിലേക്ക് കുറച്ച് പേ‌ർക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തങ്ങളുടെ വിവാഹദിനം അർത്ഥവത്താക്കണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. അതിനാലാണ് തങ്ങളുടെ ബിഗ് ഡേ തമിഴ്നാട്ടിലുടനീളമുള്ള 18,000 കുട്ടികൾക്കും ഒരു ലക്ഷം പേർക്കും ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചത്. ആരാധകരുൾപ്പടെ നിരവധി പേരാണ് ലേഡി സൂപ്പർസ്റ്റാറിനെയും വിഗ്നേഷിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.