റോക്‌ലൻഡ് സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് കൊല്ലമായി നടക്കുന്ന St. Mary's 5 k ക്ലാസിക് ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് 800 ഓളം ആളുകളുടെ പങ്കാളിത്തത്തോടെ വൻവിജയമായി സമാപിച്ചു.
റോക്‌ലൻഡ് സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് കൊല്ലമായി നടക്കുന്ന St. Mary's 5 k ക്ലാസിക് ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് 800 ഓളം ആളുകളുടെ പങ്കാളിത്തത്തോടെ വൻവിജയമായി സമാപിച്ചു. രജിസ്ട്രേഷനിൽ നിന്നും കിട്ടുന്ന നൂറു ശതമാനം തുകയും അതാത് വർഷങ്ങളിൽ തിരഞ്ഞെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് നൽകുന്നത്. ഈ വർഷം ലഭിച്ച 16,500 ഡോളർ Autistic Self Advocacy Network (ASAN)നാണ് നൽകിയത്. കഴിഞ്ഞ പത്ത് വർഷങ്ങളായി ഒരുലക്ഷം ഡോളറിലേറെ 5k ഇനത്തിൽ 8-ഓളം ചാരിറ്റികൾക്ക് നൽകാനായി. കഴിഞ്ഞ വർഷങ്ങളിൽ National Alliance for Mental Illness, Michael J. Fox Foundation for Parkinson's, Love 146 (End Child trafficking and Exploitation),Breast cancer research foundation, Leukemia and Lymphoma society, People to People, Dravet Syndrome
Foundation തുടങ്ങിയവയ്ക്കാണ് തുക നൽകിയത്. 5 K യിൽ നിന്നുള്ള തുക മുഴുവനുംഅമേരിക്കയിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകൾക്ക് നൽകുന്നത് വഴി, നമ്മൾ ജീവിക്കുന്ന നാടിൻറെ സ്പന്ദനങ്ങളിലും പങ്കാളികളാകാൻ ഉള്ള സുവർണാവസരം
കൂടിയാണ് കഴിഞ്ഞ 10 കൊല്ലമായി വിജയകരമായി നടത്തുന്ന ഈ 5 K റൺ/ വാക് .2013 ൽ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിലും ഇടവക ജനങ്ങളുടെ പൂർണ
സഹകരണത്തിലും ആരംഭിച്ച ഈ 5 k ചാരിറ്റി ഇവന്റ് യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 5 k യുടെ ഈ വർഷത്തെ പരിപാടികൾക്ക് വികാരി റവ. ഫാ . ഡോ . രാജു വർഗീസിന്റെ നേതൃത്വത്തിലുള്ള ശക്തമായ കമ്മിറ്റിയാണ് നേതൃത്വം നൽകിയത് . സജി എം പോത്തൻ കൺവീനറായും ബെക്കി ഫിലിപ് , ലീന പോൾ എന്നിവർ കോഓഡിനേറ്റേഴ്‌സ് ആയുമുള്ള 15 അംഗ കമ്മിറ്റി അഹോരാത്രം പരിശ്രമിച്ചതിന്റെ ഫലമായാണ് പരിപാടി ഇത്രയും വിജയകരമായത് . സെന്റ് മേരീസ് ഇടവക ട്രസ്റ്റി എബ്രഹാം പോത്തൻ , സെക്രട്ടറി ജെറമിയ ജയിംസ് , ജോയിന്റ് സെക്രട്ടറി സാജു ജോർജ്, ജോയിന്റ് ട്രഷറർ അജിത് എബ്രഹാം എന്നിവരുടെ അശ്രാന്ത പരിശ്രമവും 5 k നടത്തിപ്പിന്റെ വിജയത്തിൽ പ്രതിഫലിച്ചു.
ഒക്ടോബർ 19 ന് രാവിലെ 9 മണിക്ക് റോക്‌ലാൻഡ് സ്റ്റേറ്റ് പാർക്കിൽ വച്ചായിരുന്നു 5 kക്ലാസിക്/ വാക് / റൺ നടന്നത് . 5 k തുടങ്ങുന്നതിന് മുൻപായി നടന്ന ലഘു സമ്മേളനത്തിൽ യുഎസ് കോൺഗ്രസ് മാൻ മൈക് ലോലെർ, ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ,
ക്ലാർക്സ്‌ടൗൺ സൂപ്പർ വൈസർ ജോർജ് ഹോമാൻ, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ളേച്ചർ ഡോ . ആനി പോൾ , ക്ലാർക്സ്‌ടൗൺ കൗൺസിൽ മാൻ ജോൺ വാലൻന്റൈൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി തുടങ്ങിയവർ ഇടവകയുടെ ഈ സദുദ്യമത്തെ
പ്രശംസിച്ചു സംസാരിച്ചു. മീറ്റിംഗിന്റെ ആമുഖമായി ഇടവക വികാരി റവ. ഫാ . ഡോ . രാജു വർഗീസ് 5 kയെപ്പറ്റി വിശദീകരിച്ചു. റവ ഫാ. വിജയ് തോമസിന്റെ ആമുഖപ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ ക്രിസ്റ്റ ജോർജ് അമേരിക്കൻ ദേശീയ ഗാനവും അബിഗെയിൽ തോമസ് , അനു
വർഗീസ്, ബെറ്റി സഖറിയ, സൂസൻ വർഗീസ്, ജെസി ജെയിംസ് എന്നിവർ ചേർന്ന് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. 5 k കൺവീനർ സജി എം പോത്തൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മേഖ വർഗീസ്, സ്നേഹ വർഗീസ്, ഡയാന ജേക്കബ് , ബെക്കി ഫിലിപ്പ്, ലീന പോൾ എന്നിവർ 5k യുടെ നിയമാവലികളെ പറ്റിയുള്ള
അറിയിപ്പുകൾ നൽകി.
ഈ വർഷത്തെ 5k ഓട്ടത്തിൽ ബുക്കോല പെരെയ്‌ര 19 മിനിറ്റ് 43.43 സെക്കൻഡ് കൊണ്ട് 3.1മൈൽ ഓടി ഒന്നാം സ്ഥാനത്തിന് അർഹയായി. 20.84 ൽ ഓടിയെത്തിയ ജോനാഥൻ ഖൗദി രണ്ടാം സ്ഥാനവും, 21 മിനിറ്റും 53.56 സെക്കൻഡും കൊണ്ടെത്തിയ എസ്‌തെഫാനിയപലാസിയോ ഖൗർ മൂന്നാം സ്ഥാനവും നേടി.പങ്കെടുത്ത എല്ലാവരുടെയും ഓട്ടത്തിന്റെ സമയം RF ID ഉപയോഗിച്ച് മോണിറ്റർ ചെയ്തത് സാജു ജോർജ് ന്റെയും ജസ്റ്റിൻ ജേക്കബ്ന്റെയും നേതൃത്വത്തിൽ ഉള്ള ഒരു സാങ്കേതിക ടീം ആയിരിന്നു. ഓട്ടത്തിൽ പങ്കെടുത്തഎല്ലാവരുടെയും ഓട്ട സമയം വളരെ കൃത്യമായി റെക്കോർഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.. ഏകദേശം 23ഓളം സ്ഥാപനങ്ങളും വ്യക്തികളും 2024ലെ 5k യുടെ സ്പോൺസേഴ്സ് ആയി മുന്നോട്ടു വന്നിരുന്നു. കോൺഗേ ഴ്സിലുള്ള ഇന്ത്യൻ curi and spices ന്റെ ലൈവ് തട്ടുകട ഏവർക്കും ആവേശം പകർന്നു. വെസ്റ്റ് നയാക്കിലുള്ള സ്പെക്‌ട്രം ഓട്ടോ ആയിരുന്നു ഗ്രാൻഡ് സ്പോൺസർ. കൂടാതെ Ampsco ഇലക്ട്രിക് കോർപറേഷൻ, ഗ്ലോബൽ കോലിഷ്യൻ ആൻഡ് ബോഡി വർക്സ്, മെഴ്‌സിഡസ് ബെൻസ് നാനുവെറ്റ്, ഡ്രീം ഫിഷ് മീഡിയ , ഇന്ത്യൻ കറി ആൻഡ് സ്‌പൈസസ് , ഹൈറ്റൺ ലക്കാനി ഐ സ്പെഷ്യലിസ്റ്റ് , സഹീം , ലുലു എന്റർപ്രൈസസ്, റിലയൻറ് എൻഡോക്രൈനോളജി, Tiger Schulmann's martial arts, പദ്മ ഇന്ത്യൻ ഡാൻസ് സ്റ്റുഡിയോ , ബെഥേൽ മെഡിക്കൽ അസോസിയേറ്റ്‌സ്, മാർഗോ( Howard Hanna Rand Realty ), RAVE, RTM entertainment, Project1 Studios, സബ്ജി മാണ്ഡി , Mendonca co, V care pharmacy, സ്റ്റാർലൈറ്റ് ഇൻഷുറൻസ്, റോക്‌ലാൻഡ് ബേക്കറി, സ്റ്റോപ്പ് & ഷോപ്, ഡിഎം എന്നിവരായിരുന്നു പരിപാടിയുടെ സ്പോൺസേഴ്‌സ് . സമൂഹത്തിൽ ചേർത്ത് പിടിക്കേണ്ടവരെ ചേർത്ത് പിടിച്ചു നടത്തുന്ന ഈ 5k വാക് /റൺ തുടർന്നും മുന്നോട്ട് നയിക്കാൻ നമ്മുടെ വരും തലമുറയ്ക്ക് സാധിക്കും എന്നതിന്റെ ഒരു ഉറച്ച പ്രഖ്യാപനം കൂടിയായിരുന്നു 2024ലെ സെന്റ് മേരിസ് 5k.