വാൻകൂവർ(കാനഡ) :ശനിയാഴ്ച നഗരത്തിലെ ഫിലിപ്പിനോ സമൂഹംസംഘടിപ്പിച്ച വാർഷിക ലാപു ലാപു ഉത്സവത്തിനിടെ ഒരു കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 11 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റതായും വാൻകൂവർ പോലീസ് സ്ഥിരീകരിച്ചു .ഉത്സവം അവസാനിക്കുമ്പോൾ നൂറുകണക്കിന് ആളുകൾ സ്ഥലത്തുണ്ടായിരുന്നു.
വരും ദിവസങ്ങളിലും ആഴ്ചകളിലും മരണസംഖ്യ ഉയർന്നേക്കാമെന്ന് ഇടക്കാല പോലീസ് മേധാവി സ്റ്റീവ് റായ് പറഞ്ഞു.11 പേരുടെ മരണത്തിനിടയാക്കിയ കാർ ഇടിച്ചുകയറ്റിയ ആക്രമണത്തിൽ വാൻകൂവറിലെ ഫിലിപ്പിനോ സമൂഹം ഞെട്ടലിലും ദുഃഖത്തിലുമാണ്.
മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ചരിത്രമുണ്ടെന്ന് പോലീസ് പറഞ്ഞ 30 വയസ്സുള്ള ഒരു പ്രതിയെ ആക്രണവുമായി ബന്ധപെട്ടു കസ്റ്റഡിയിലെടുത്തു.ഇത് ഒരു തീവ്രവാദ പ്രവർത്തനമാണെന്ന് പോലീസ് വിശ്വസിക്കുന്നില്ല.പക്ഷേ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് റായ് പറഞ്ഞു.
പ്രധാനമന്ത്രി മാർക്ക് കാർണി ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും തന്റെ "അഗാധമായ അനുശോചനം" അറിയിച്ചു.