LITERATURE

രണ്ട് ദിവസം കൊണ്ട് 30 കോടി നേടി ആടുജീവിതം

Blog Image
മലയാള സിനിമയ്ക്ക് അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. ആദ്യ ദിനത്തില്‍ ചിത്രം ആഗോളതലത്തില്‍ 16.7 കോടി രൂപയായിരുന്നു കളക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ മികച്ച കളക്ഷനോടെയാണ് സിനിമ മുന്നേറുന്നത് എന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മലയാള സിനിമയ്ക്ക് അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. ആദ്യ ദിനത്തില്‍ ചിത്രം ആഗോളതലത്തില്‍ 16.7 കോടി രൂപയായിരുന്നു കളക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ മികച്ച കളക്ഷനോടെയാണ് സിനിമ മുന്നേറുന്നത് എന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം ദിനത്തിലെ കളക്ഷനും കൂടി കൂട്ടുമ്പോള്‍ സിനിമ ആഗോളതലത്തില്‍ 30 കോടി രൂപയില്‍ അധികം നേടി എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി ഇന്നലെ സിനിമ 6.5 കോടി നേടിയെന്നാണ് സൂചന. ഇന്നലെ 75.09 ശതമാനം ഒക്യുപന്‍സിയാണ് സിനിമയ്ക്ക് ലഭിച്ചത്.

വാരാന്ത്യം, ഞായറാഴ്ച, ഈസ്റ്റര്‍ എന്നിവ കാണിക്കിലെടുത്താല്‍ സിനിമയുടെ കളക്ഷനില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. അതോടെ അടുത്ത ദിവസങ്ങളില്‍ തന്നെ സിനിമ 50 കോടി ക്ലബില്‍ ഇടം നേടും എന്നാണ് കണക്കുകൂട്ടല്‍. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.