ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി) ന്യൂ യോർക്ക് ക്വീൻസിലെ സ്‌മോക്കി പാർക്കിൽ നൂറിലധികം കിൻ്റർഗാർട്ടനർമാർക്കും സ്‌കൂൾ പ്രായമുള്ള കുട്ടികൾക്കും അവശ്യ സ്‌കൂൾ സപ്ലൈസ് നൽകിക്കൊണ്ട് “ബാക്ക് ടു സ്‌കൂൾ റിസോഴ്സ് മേള” വിജയകരമായി നടത്തി.
ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി) ന്യൂ യോർക്ക് ക്വീൻസിലെ സ്‌മോക്കി പാർക്കിൽ നൂറിലധികം കിൻ്റർഗാർട്ടനർമാർക്കും സ്‌കൂൾ പ്രായമുള്ള കുട്ടികൾക്കും അവശ്യ സ്‌കൂൾ സപ്ലൈസ് നൽകിക്കൊണ്ട് “ബാക്ക് ടു സ്‌കൂൾ റിസോഴ്സ് മേള” വിജയകരമായി നടത്തി. ന്യൂ യോർക്ക് സിറ്റി പോലീസ് ഡിപ്പാർട്മെന്റിന്റെ കമ്മ്യൂണിറ്റി ഔട്ട്റീച്, കുട്ടികളുടെയും കമ്മ്യൂണിറ്റികളുടെയും ഉന്നമനത്തിനുവേണ്ടി സേവനം ചെയ്യുന്ന സംഘടനയുടെ ലോക്കൽ ക്ലബ്, കമ്മ്യൂണിറ്റി ബോർഡ്, എന്നിവയുടെയും റിച്ച്‌മണ്ട് ഹിൽ സിറ്റി കൗൺസിൽ വുമൺ ലിൻഡ ഷുൾമാന്റെയും സഹകരണത്തോടെ ന്യൂ യോർക്ക് സിഖ് കൗൺസിലും ഖൽസ കമ്മ്യൂണിറ്റി പാട്രോളും ചേർന്ന് സംഘടിപ്പിച്ചതായിരുന്നു ഈ ജനസേവന പരിപാടി. എല്ലാ കുട്ടികൾക്കും സ്‌കൂളിലേക്കാവശ്യമായ സാധനങ്ങൾ നിറച്ച ബുക്ക് ബാഗ് നൽകിയ ഈ അവസരത്തിൽ എത്തിയ പ്രദേശത്തെ വിവിധ മത വിഭാഗങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും പ്രതിനിധികളുടെ സാന്നിധ്യവും സഹായവും അവിടത്തെ സാമൂഹികമായ ഒരുമയുടെ നല്ലൊരു മാതൃകാപ്രകടനം കൂടിയായിരുന്നു.
ന്യൂയോർക്കിലെ ഇന്ത്യൻ വംശജരായ നഴ്‌സുമാർക്കും നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും നഴ്സിംഗ് സേവനത്തിന്റെ നിലവാരവും വിദ്യാഭ്യാസ അവസരങ്ങളും വർധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ഐനാനി, ആരോഗ്യമേഖലയിൽ സൗകര്യങ്ങൾ അനുഭവിക്കാനാവാത്ത സാമൂഹികവിഭാഗങ്ങളിൽ ആരോഗ്യമേളകൾ, ബ്ലഡ് ഡ്രൈവുകൾ, വസ്ത്ര ഡ്രൈവുകൾ തുടങ്ങിയ സംരംഭങ്ങളിലൂടെ പിന്നോക്കം നിൽക്കുന്ന കമ്മ്യൂണിറ്റികളിൽ സഹായ സേവനത്തിൽ വ്യാപൃതമാണ്.
ഐനാനിയുടെ ഫലപ്രദമായ പ്രവർത്തനങ്ങളുടെ അംഗീകാരമായി, കമ്മ്യൂണിറ്റി സുരക്ഷ, മാനസിക ക്ഷേമം, സമഗ്രമായ സാമൂഹിക സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിനുവേണ്ടി ഏഷ്യൻ ചിൽഡ്രൻ ആൻ്റ് ഫാമിലീസ് (CACF) യിൽ നിന്ന് അടുത്തിടെ $16,800 ഗ്രാൻ്റ് നേടി. സമൂഹത്തിൽ ഏഷ്യക്കാർ നേരിടുന്ന വിദ്വേഷാനുഭവങ്ങളെ ചെറുക്കുന്നതിലും ഐനാനി വിദ്യാഭ്യാസ പരിശീലനത്തിലൂടെ മുൻകൈ എടുത്തിട്ടുണ്ട്.
പരിപാടിയിൽ, ഖൽസ കമ്മ്യൂണിറ്റി പട്രോൾ പ്രസിഡൻ്റ് ജപ്‌നീത് സിംഗ് പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും സ്‌കൂൾ സപ്ലൈസ് ഉദാരമായി സംഭാവന ചെയ്തതിന് ഐനാനിയോട് നന്ദി അറിയിക്കുകയും ചെയ്തു. ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലന്റുകാരുടെ ക്ഷേമത്തിനായുള്ള സിഎസിഎഫ് ഗ്രാൻ്റിൻ്റെ പ്രാധാന്യം കമ്മ്യൂണിക്കേഷൻ കമ്മിറ്റി ചെയർ പോൾ പനക്കലും മെമ്പർഷിപ്പ് കമ്മിറ്റി അധ്യക്ഷ ഡോ.ഷബ്നം മുൾട്ടാനിയും ഊന്നിപ്പറഞ്ഞു. ഐനാനിയുടെ രുപീന്ദർ കൗറും സിഖ് സമുദായ നേതാക്കളായ ജാപ്നീത് സിങ്ങും ദർബാർ സിങ്ങും വിവിധ സമുദായങ്ങളുടെ പ്രതിനിധികളും 106 പ്രിസിങ്ക്റ്റിൽ നിന്നുള്ള പോലീസ് ഓഫീസർമാരും സന്നദ്ധപ്രവർത്തകർക്കൊപ്പം പരിപാടിയുടെ വിജയത്തിന് സംഭാവന നൽകി.
ഈ വിജയകരമായ ഇവൻ്റ്, കമ്മ്യൂണിറ്റി ക്ഷേമം പരിപോഷിപ്പിക്കുന്നതിനും ഓരോ കുട്ടിക്കും അവരുടെ വിദ്യാഭ്യാസ യാത്രയിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ വിഭവങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഐനാനിയുടെയും അതിൻ്റെ പങ്കാളികളുടെയും നിരന്തരമായ പ്രതിബദ്ധത അടിവരയിടുന്നു.