അവിചാരിതമായി ന്യൂയോർക്കിലെ ജിമ്മിജോർജ് വോളി ബോൾ മത്സരം നടക്കുമ്പോളാണ് പൗലോസ് ചേട്ടനെ (അക്കരകാഴ്ചയിലെ അപ്പച്ചൻ ) കണ്ടത്.. ചെറുപ്പക്കാർ കളിക്കാൻ വന്നവരും കളി കാണാൻ വന്നവരും ഒക്കെ ജോസേട്ടാ അപ്പച്ചന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു എല്ലാവരുടെയും എടുത്തു ഓരോ ഫോട്ടോ ..അമേരിക്കയിലും യുറോപിലും ഉള്ള ചെറുപ്പക്കാർക്ക് അക്കരകാഴ്ചയിലെ അപ്പച്ചനെ അത്രത്തോളും സ്നേഹമാണ്
അവിചാരിതമായി ന്യൂയോർക്കിലെ ജിമ്മിജോർജ് വോളി ബോൾ മത്സരം നടക്കുമ്പോളാണ് പൗലോസ് ചേട്ടനെ (അക്കരകാഴ്ചയിലെ അപ്പച്ചൻ ) കണ്ടത്.. ചെറുപ്പക്കാർ കളിക്കാൻ വന്നവരും കളി കാണാൻ വന്നവരും ഒക്കെ ജോസേട്ടാ അപ്പച്ചന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു എല്ലാവരുടെയും എടുത്തു ഓരോ ഫോട്ടോ ..അമേരിക്കയിലും യുറോപിലും ഉള്ള ചെറുപ്പക്കാർക്ക് അക്കരകാഴ്ചയിലെ അപ്പച്ചനെ അത്രത്തോളും സ്നേഹമാണ് ചിലപ്പോൾ തോന്നും മലയാളത്തിന്റെ അഭിനയ മികവ് തിലകനെകാളും ഗോഡ്ഫാദറിലെ അഞ്ഞൂറാനെക്കാൾ (എൻ എൻ പിള്ള).ഇഷ്ടം കൂടുതൽ അക്കരകാഴ്ചയിലെ അപ്പച്ചനോടാണന്ന് .കൊടുക്കുന്ന റോൾ ഇത്രെയും അനായാസേന ഭംഗിയാക്കുന്ന മറ്റൊരു നടൻ പ്രവാസി മണ്ണിലില്ല ..അതുകൊണ്ടാണല്ലോ അക്കരകാഴ്ചയിലെ അപ്പച്ചന്റെ നടനം കണ്ടിട്ടിട്ട് പൗ ലോസിനെ കേരളത്തിലെ മികച്ച സംവിധായകൻ നാട്ടിലേക്കു ക്ഷണിച്ചത്.. തിലകന്റെ അഭാവത്തിൽ ഒരു പക്ഷെ മലയാള സിനിമയിൽ മറ്റൊരു അഞ്ഞൂറാനായി തിളങ്ങിയേനെ ഈ അങ്കമാലി മഞ്ഞപ്രകാരൻ പൗലോ ..എന്നാൽ കുടുംമ്പം വിട്ടു അമേരിക്കയിൽ നിന്ന് വിട്ടു നില്കാന് കഴിയാതെ വന്നത് കൊണ്ട് ആ അവസരങ്ങൾ ഒക്കെ വേണ്ട എന്ന് തീരുമാനിച്ചപ്പോൾ ഒരു പക്ഷെ നല്ല ഒരു നടനെയാകാം മലയാള സിനിമക്ക് നഷ്ടപെട്ടത് . ഭാര്യ അന്നമ്മ മക്കൾ ജിമ്മി, റെജിയും കൊച്ചു മക്കളു മായി തന്റെ തട്ടകമായ ന്യൂജേഴ്‌സിയിൽ താമസിക്കുന്നത് .. അങ്കമാലി മഞ്ഞപ്രകാരനായ പൗലോസ് പാലാട്ടി 8 മക്കളിൽ മുത്തവനാണ് രണ്ടാൾ ഒഴികെ എല്ലാവരും പ്രവാസികളാണ് എല്ലാവരെയും ഇവിടെ എത്തിച്ചത് പൗലോസും ഭാര്യയുമാണ് 1970 കളിൽ അമേരിക്കയിൽ എത്തിയ പൗലോസ് ബോംബെയിൽ സ്‌നേഗ്രാഫറായിരുന്നു .. നഴ്സയിരുന്നു ഉഴവുകാരി അന്നമ്മയെ വിവാഹം ചെയിതു രണ്ടാളും ഇവിടെ എത്തി എബിസി യിൽ 23 വർഷത്തെ ജോലി കഴിഞ്ഞു റിട്ടയേർഡ് ജീവിതം ആസ്വദിക്കുന്നു ..സഹോദരങ്ങളിൽ ഒരാൾ ദേവസ്യയും ഒന്നാന്തരം നടനാണ് അക്കരകാഴ്ചയിൽ ഇൻഷുറൻസ് ഗോപിയുടെ വേഷത്തിൽ തിളങ്ങിയിരുന്നു .. പൗലോസിന്റെ മക്കൾ രണ്ടാളും ഫാർമസിസ്റ് സഹോദരങ്ങൾ.. കുടുംബം ന്യൂജേഴ്‌സിയിൽ താമസിക്കുന്നു ... 1990 കളിൽ മലയാളികളെ സംഘടിപ്പിച്ചു ഒരു വോളി ബോൾ ടീം ഉണ്ടാക്കി ന്യൂജേഴ്‌സിയിൽ കുറെ വർഷങ്ങൾ ടീം മാനേജറായി പൗലോസ് .. മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളി ബോൾ ക്യാപ്റ്റനായിരുന്ന സുകുമാരൻ ന്യൂജേഴ്‌സിയിൽ എത്തിയതോടെ പാലാട്ടിയുടെ ടീം എവിടെ കളിച്ചാലും ജയം ഉറപ്പായിരുന്നു വൈകിട്ട് വോളീബോൾ പ്രാക്ടിസിനിടയിൽ കണ്ടു മുട്ടിയ പി ടി ചാക്കോയുടെ അവശ്യ പ്രകാരം പ്രമാണി എന്ന നാടകം സ്റ്റേജിൽ അവതരിപ്പിച്ചു കാർന്നോരുടെ റോളിൽ അഭിനയിച്ച പൗലോസ് യേശുദാസിന്റെ വരെ അഭിനന്ദനം പിടിച്ചു പറ്റി .. റോചെസ്റ്റർ ഫൊക്കാന കൺവെൻഷനിൽ നാടകം അരങ്ങേറി .. പിന്നീട ടീസ് ചാക്കോയുടെ നാടകം കറുത്ത വെളിച്ചം(ടി എൽ ജോസിന്റെ ) യാചകന്റെ റോൾ , ഇവരെന്റെ പൊന്നോമനകൾ ,അക്കല്ദാമ ,കുമ്പസാരം, അയൽക്കൂട്ടം,അരകള്ളൻ മുക്കാൽ കള്ളൻ(ദേവസ്യ പാലാട്ടിയുടെ സംവിധാനത്തിൽ ) കുറവൻ പാറ കുറത്തി പാറ, ആയില്യം കാവിലെ പൊന്നി എന്നി നാടകങ്ങൾ വിവിധ സ്റ്റേജുകളിൽ അവതരിപ്പിച്ചു് അവിസ്‌മരണീയ നടനാവൈഭവത്തിന്റെ വെന്നിക്കൊടി പാറിച്ചു.. പൗലോസിന്റെ ശബ്ദത്തിന്റെ അതുല്യത അപാരമാണ് , എൻ എഫ് വര്ഗീസ് , തിലകൻ മമ്മൂട്ടീ എന്നിവരുടെ ഡയലോഗ് പ്രെസെന്റഷന് സമാനമാണ് പൗലോസിന്റേത് ..
അക്കരകാഴ്ചയിൽ 18 മത് എപ്പിസോഡിൽ ഇതിലെ നായകൻ മലയാളികൾക്ക് സുപരിചിതനായ ജോസ്കുട്ടി വലിയകല്ലുങ്കലാണ് (ജോർജ് തേക്കുംമൂട്ടിൽ ) അക്കരകാഴ്ചയിലെ അപ്പച്ചനെ അഭിനയിക്കാൻ ൻ കൊണ്ടുവന്നത് ..നിരവധി നാടകങ്ങളിൽ ജോസിനൊപ്പം അഭിനയിച്ചു പരിചയമാണ് അപ്പച്ചനെ അക്കരകാഴ്ചയിലേക്കു ക്ഷണിക്കാൻ കാരണം ,ഏതായാലും ജോസ്‌കുട്ടിയുടെ സെല ക്ഷൻ തെറ്റിയില്ല പിന്നീട് അങ്ങോട്ട് അക്കരകാഴ്ചയിലെ അപ്പച്ചൻ ജനഹൃദയങ്ങളിൽ നടന്നു കയറി ..ഹാലോവിൻ എപ്പിസോഡിൽ ട്രിക്ക് ഓർ ട്രീറ്റ് മിട്ടായി വാങ്ങാൻ മുഖം മൂടി തരിച്ചു വീടുകളിൽ കയറുന്ന അപ്പച്ചനെ അന്ന്യോഷിച്ചു ജോർജ്കുട്ടിയോടു അവസാനം അപ്പച്ചനെ കണ്ടെത്തിയപ്പോൾ മൂപര് പറയുന്ന ഒരു ഡയലോഗ് പ്രശസ്തമാണ് എടാ നീ നാട്ടിൽ പോകുമ്പോൾ ഡോളർ കടയിൽ നിന്ന് വാങ്ങിക്കുന്ന പരട്ട കാൻഡിഅല്ല ഇത് ഒന്നാന്തരം കാൻഡിയാണ് ഇനി ഞാൻ തിരിച്ചുപോകുമ്പോൾ ട്രിക്ക് ഓർ ട്രീറ്റ് കാൻഡി മതി ... ഇതിനു ശേഷം അമേരിക്കൻ മലയാളികൾ നാട്ടിൽ പോകുമ്പോൾ ഡോളർ ഷോപ്പിൽ നിന്ന് കാൻഡി മേടിക്കുന്നതു നിർത്തി കോസ്‌കോ നിന്നും മറ്റുമായി ... ഏതായാലും പിന്നീട് ഓരോ എപ്പിസോഡിലും അപ്പാപ്പനെ തിരക്കുന്നവരെ സോഷ്യൽ മീഡിയയിലും കൈരളിടിവിയിലും അന്യോഷണമായി .. എപിസോഡ് ഷൂട്ടിങ്നിടയിൽ അപ്പച്ചന് അത്യാവശ്യമായി നാട്ടിൽ പോകണം ഷൂട്ടിങ് മുടങ്ങുമെന്നായപ്പോൾ അപ്പച്ചനെ അസുഖമായി ഹോസ്പിറ്റൽ അഡ്മിറ്റാകുന്ന എപ്പിസോഡ് എഴുതി ഷൂട്ട് ചെയ്യേണ്ടി വന്നു ... ഓർക്കുമ്പോൾ രസകരമായ എത്ര അനുഭവങ്ങൾ ... അക്കരകാഴ്ച ഉണ്ടാകുന്നതിൽ കാരണക്കാരനായ രാജൻ ചേട്ടൻ ഇതിന്റെ സംവിധായകൻ അബി വര്ഗീസിന്റെ (പരേതൻ )പിതാവ് ഈ ലേഖകനെ കാണാൻ വന്നില്ലിയിരുന്നെങ്കിൽ ഒരു പക്ഷെ അക്കരക്കാഴ്ച ഫലത്തിൽ ഉണ്ടകില്ലായിരുന്നു.. ഒന്നാന്തരം ചെറുകഥൾ രാജൻ സംഗമംഎന്ന പേരിൽ ന്യൂജേഴ്‌സിയിൽ മലയാളം പാത്രത്തിൽ എഴുതുമായിരുന്നു..അന്ന് എന്നെ രണ്ടു സിഡികൾ എന്നെ ഏല്പിച്ചിരുന്നു മകൻ അബിയുടെ അതുല്യ പ്രതിഭ അതിൽ ഉണ്ടായിരുന്നു ..ഇപ്പോഴും സിഡി കൾ കൈരളിടിവിയിൽ സൂക്ഷിക്കുന്നു.. ഞങ്ങൾക്ക് പിഴ്ച്ചില്ല.. കൈരളിടിവിയും ,ജോൺ ബ്രിട്ടാസും ഞാനും അത് അമേരിക്കൻ ടൈമിൽ സംപ്രേക്ഷണം ചെയിതു 50 എപ്പിസോഡുകൾ ..കാഴ്ചക്കാരായി ലക്ഷങ്ങൾ ഓരോ എപ്പിസോഡുകളും ഹൃദയത്തിൽ ഏറ്റുവാങ്ങി ,കൈരളി ടിവി ഓരോ എപ്പിസോഡും പലതവണ റിപീറ്റ് ആയി ടെലികാസ്റ് ചെയിതു .. അത് ഹിറ്റാവുകയായിരുന്നു..പരേ തനായ രാജൻ മകനെ (അബി വര്ഗീസിസ് ) മൻഹാട്ടനിൽ സിനിമ പഠിപ്പിക്കാൻ വീട്ടു ഇന്ന് ലോകം അറിയുന്ന അബി വര്ഗീസിലൂടെ മികച്ച കൊച്ചു സിറ്റ് കോമുകൾ ഉണ്ടായി .. സ്ക്രിപ്റ്റുകൾ എഴുതിയ വേണുഗോപാൽ , ജോർജ് കാനാട്ട് അപ്പച്ചനോടാപ്പം അഭിനയിച്ച ജോസ്‌കുട്ടി ,സജിനി , ഗ്രിഗ റി ഇവരൊക്കെ പ്രധാന റോളുകളിൽ ചെറിയ റോളുകളിൽ ദേവസ്യ പാലാട്ടി , തമ്പി ആന്റണി ,പീറ്റർ നീണ്ടൂർ, ഗ്രേസി ഊരാളിൽ കൂടെ മികച്ച കുറെ ചെറുപ്പക്കാരായ കലാകാരൻമാർ ഇവർക്കിടയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളിൽ ഞാനും (ജോസ് കാടാപുറം ) എല്ലാവരും കഷ്ട്ടപെട്ടു ..അതിനു ശേഷം പ്രവാസികൾക്കിടയിൽ ഇത്രെയും കാഴ്ചക്കാരെ സമ്മാനിച്ച മറ്റൊരു കൊച്ചു സീരിയലും ഉണ്ടായിട്ടില്ല ..82വയസിൽ എത്തി നിൽക്കുന്ന പൗലോസ് പാലാട്ടിയെ ഈ അതുല്യ പ്രതിഭയായ കലാകാരനെ ഒന്ന് ഓർമിച്ചു എന്ന് മാത്രം....