സീറോ മലബാര്‍ കാത്തലിക് കോണ്‍ഫ്രസിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അല്‍മായ പ്രേഷിതത്വത്തിന്‍റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യു സെമിനാറുകളും പാനല്‍ ചര്‍ച്ചകളും സംഘടിപ്പിക്കുന്നു
ഫിലാഡല്‍ഫിയ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഫ്രസിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അല്‍മായ പ്രേഷിതത്വത്തിന്‍റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യു സെമിനാറുകളും പാനല്‍ ചര്‍ച്ചകളും സംഘടിപ്പിക്കുന്നു . സെപ്തംബര്‍ 27 വെള്ളിയാഴ്ച മുതല്‍ 29 ഞായറാഴ്ച വരെ ഫിലാഡല്‍ിയ സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയം ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫ്രന്‍സില്‍ അമേരിക്കയിലെ സീറോ മലബാര്‍ ഇടവകകളെ പ്രതിനിധികരിച്ച് വൈദിക ശ്രേഷ്ഠകരും വിശ്വാസികളും എത്തിചേരുന്നുണ്ട് . ജൂബിലി ആഘോഷങ്ങള്‍ക്ക് സെപ്തംബര്‍ 27-ന് ചിക്കാഗോ രുപത മെത്രാന്‍ അഭിവന്ദ്യ ജോയി ആലപ്പാട്ട് തിരിതെളിക്കും.
ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം 11:00 മണിക്കാണ് സെമിനാര്‍ ആരംഭിക്കുന്നത്. ജോര്‍ജ്ജ് ഓലിക്കല്‍ ചെയര്‍ പേഴ്സണായ സെമിനാറിന് റവ: വികാരി ജനറാള്‍ ജോണ്‍ മേലേപ്പുറം, ജോയി കുറ്റിയാനി എിവര്‍ മോഡറേറ്ററായിരിക്കും. ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് ദാനവേലിയുടെയും കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യൂവിന്‍റെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു .