PRAVASI

അസ്സോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻറ്സ് ഇൻ നോർത്ത് അമേരിക്ക എഴുപത്തിയഞ്ചാം വാർഷികവും ഗ്ലോബൽ കൺവൻഷനും :മേയർ ഗ്രഗ് കോൺട്രേറസ്, ഡോ. ബാബു സ്റ്റീഫൻ, ജോൺസൺ തലച്ചെല്ലൂർ, ത്രേസ്യാമ്മ നാടാവള്ളിൽ , ഡോ. രജു ജോസഫ് മുഖ്യാതിഥികൾ

Blog Image
അസ്സോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻ്റ്സ് ഇൻ നോർത്ത് അമേരിക്ക AMICOSNA യുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 11 മുതൽ 13 വരെ ടെക്സാസിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഡാളസ്, ഡങ്കൻവില്ലെയിൽ സംഘടിപ്പിക്കുന്ന പൂർവ്വവിദ്യാസംഗമത്തിലും കൺവൻഷനിലും ഡങ്കൻവില്ലെമേയർ ഗ്രഗ് ഗ്രഗ് കോൺട്രേറസ് , ഫൊക്കാന മുൻ പ്രസിഡൻ്റും വേൾഡ് മലയാളി കൗൺസിൽ രക്ഷാധികാരിയുമായ ഡോ. ബാബു സ്റ്റീഫൻ , വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ പ്രസിഡൻ്റ് ജോൺസൺ തലച്ചെല്ലൂർ ,എഴുത്തുകാരിയും കവിയുമായ ത്രേസ്യാമ്മ നാടാവള്ളിൽ ,ഗായകനും സംഗീത സംവിധയകനുമായ ഡോ. രജു ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് AMICOSNA പ്രസിഡൻ്റ് സാബു തോമസ് അറിയിച്ചു  

അസ്സോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻ്റ്സ് ഇൻ നോർത്ത് അമേരിക്ക AMICOSNA യുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 11 മുതൽ 13 വരെ ടെക്സാസിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഡാളസ്, ഡങ്കൻവില്ലെയിൽ സംഘടിപ്പിക്കുന്ന പൂർവ്വവിദ്യാസംഗമത്തിലും കൺവൻഷനിലും ഡങ്കൻവില്ലെമേയർ ഗ്രഗ് ഗ്രഗ് കോൺട്രേറസ് , ഫൊക്കാന മുൻ പ്രസിഡൻ്റും വേൾഡ് മലയാളി കൗൺസിൽ രക്ഷാധികാരിയുമായ ഡോ. ബാബു സ്റ്റീഫൻ , വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ പ്രസിഡൻ്റ് ജോൺസൺ തലച്ചെല്ലൂർ ,എഴുത്തുകാരിയും കവിയുമായ ത്രേസ്യാമ്മ നാടാവള്ളിൽ ,ഗായകനും സംഗീത സംവിധയകനുമായ ഡോ. രജു ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് AMICOSNA പ്രസിഡൻ്റ് സാബു തോമസ് അറിയിച്ചു  .
ഡങ്കൻവില്ലെ സിറ്റിയുടെ സ്വന്തം മേയറായ ഗ്രഗ് കോൺട്രേറാസ് ഏതാണ്ട് മുപ്പത് വർഷക്കാലം സിറ്റിയുടെ വിവിധ തസ്തികകളിൽ ജോലി ചെയ്ത ശേഷമാണ് സിറ്റിയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി വികസന  പരിപാടികൾ സിറ്റിക്ക് സമ്മാനിച്ച കോൺട്രേ റാസ് ഈ സമ്മേളനത്തിലും പൂർവ്വ വിദ്യാർത്ഥി സംഗമത്തിലും പങ്കെടുക്കുന്നത് അഭിമാന നിമിഷമായാണ് സംഘടന കാണുന്നത്. അടിസ്ഥാന സൗകര്യ വികസനം മുതൽ പ്രാദേശിക വികസനം മുതൽ  ട്രാഫിക് ലൈഫ് സേഫ്റ്റി വിഷയങ്ങൾക്ക് വരെ കൃത്യമായ പദ്ധതികൾ തയ്യാറാക്കിയ കോൺട്രേസ് രാഷ്ട്രീയ പ്രവർത്തകർക്ക് ഒരു മാതൃക കൂടിയാണ്.

അമേരിക്കൻ മലയാളി സംഘടനാരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഫൊക്കാനയുടെ മുൻ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ കഴിഞ്ഞ രണ്ട് വർഷക്കാലം അമേരിക്കൻ മലയാളി സംഘടനാ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. അമേരിക്കൻ ബിസിനസ് രംഗത്ത് തൻ്റേതായ ഇരിപ്പിടം ഉറപ്പിച്ച ഡോ . ബാബു സ്റ്റീഫൻ ഫൊക്കാനയെ ആഗോള തലത്തിൽ ശ്രദ്ധേയനാക്കിയ പ്രസിഡൻ്റ് കൂടിയാണ്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് കേരളത്തിലെ അർഹിക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. അദ്ദേഹം ഫൊക്കാന പ്രസിഡൻ്റ് പദം ഒഴിയുന്ന സമയത്ത് കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച 25 കുടുംബങ്ങൾക്ക്  രണ്ട് ലക്ഷം രൂപവീതം ധന സഹായം അടിയന്തിരമായി നൽകിക്കൊണ്ട് ലോക മാതൃകയായി മാറിയിരുന്നു. അമേരിക്കൻ യുവജനങ്ങളെ മുഖ്യധാര രാഷ്ട്രീയത്തിൻ്റെ ഭാഗമാക്കുവാൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതിയും ശ്രദ്ധേയമായിരുന്നു. വാഷിംഗ്ടണിൽ സംഘടിപ്പിച്ച ഫൊക്കാന നാഷണൽ കൺവെൻഷനും വേറിട്ടതായിരുന്നു. മികച്ച ബിസിനസുകാരനായ ഡോ. ബാബു സ്റ്റീഫൻ മികച്ച സംഘാടകൻ കൂടി ആണെന്ന് തെളിയിച്ച വ്യക്തി കൂടിയാണ്. അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം ഈ കൺവൻഷന് മുതൽകൂട്ടാകും എന്നതിൽ സംശയമില്ല.
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക & കാനഡ റീജിയൺ പ്രസിഡൻ്റായ ജോൺസൺ തലച്ചെല്ലൂർ സംഘടനാ രംഗത്തും ബിസിനസ് രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. നാൽപ്പത്തിയഞ്ച് വർഷമായി അമേരിക്കയിൽ സജീവമായ ജോൺസൺ തലച്ചെല്ലൂർ എയ്ഞ്ചൽ ട്രാവൽസ് , എയ്ഞ്ചൽ റിയൽറ്റി തുടങ്ങി ബിസിനസ് രംഗത്ത് നിന്നും സാമൂഹ്യ പ്രവർത്തന രംഗത്തേക്കും തൻ്റെ പ്രവർത്തന മേഖല വ്യാപിപ്പിച്ച വ്യക്തിത്വമാണ്. ചങ്ങനാശേരി സ്വദേശിയായ അദ്ദേഹം സംഘടനാ രംഗത്തെ സൗമ്യഭാവം കൂടിയാണ്. വേൾഡ് മലയാളി കൗൺസിലിൻ്റെ അമേരിക്ക കാനഡ റീജിയൺ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുകയും നിരവധി സാമൂഹ്യ , സാംസ്കാരിക , ജീവകാരുണ്യ പദ്ധതികൾ സംഘടനയ്ക്കായി നടപ്പിലാക്കുകയും ചെയ്ത ജോൺസൺ തലച്ചെല്ലൂരിൻ്റെ സാന്നിദ്ധ്യവും ഈ സംഗമത്തിന് മുതൽക്കൂട്ടാവും.
കവിയും എഴുത്തുകാരിയുമായ ത്രേസ്യാമ്മ നാടാവള്ളിൽ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട കൊച്ചേച്ചിയാണ് . അമേരിക്കൻ മലയാളി എഴുത്തുകാരിൽ എഴുത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട ത്രേസ്യാമ്മ നാടാവള്ളിൽ ഈ സംഗമത്തിൻ്റെ സാഹിത്യമുഖം കൂടിയാണ്. സിൻ സിറ്റി കഫെ തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ത്രേസ്യാമ്മ നാടാവള്ളിൽ ഈ സംഗമത്തിൽ പങ്കെടുക്കുന്നത് സന്തോഷ നിമിഷമാണ്. എഴുത്തിലേക്ക് കടന്നു വരുന്ന പുതുതലമുറയ്ക്കും എഴുത്തിനെ ഗൗരവമായി കാണുന്നവർക്കും ത്രേസ്യാമ്മ നാടാവള്ളി ലിൻ്റെ എഴുത്തനുഭവങ്ങൾ ഒരു പ്രചോദനമായിരിക്കും .
അമേരിക്കൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനായ ഡോ. രജു ജോസഫിൻ്റെ ഈ സംഗമത്തിലെ സാന്നിദ്ധ്യം ഏറെ വ്യത്യസ്തത ഉള്ളതാണ്. കേരള സർവ്വകലാശാല യുവജനോത്സവത്തിൽ തുടർച്ചയായി ആറ് തവണ ലളിത ഗാനമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ രജു സ്റ്റേജ് ഷോകളുടെ നിത്യ സാന്നിദ്ധ്യം കൂടിയാണ്. പിന്നണി ഗാന രംഗത്ത് മാത്രമല്ല ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്കും പ്രവേശിച്ച അദ്ദേഹത്തിൻ്റെ സംഗീത സാന്നിദ്ധ്യം ഈ സംഗമത്തിൻ്റെ മറ്റൊരു മുതൽകൂട്ടാണ്. 

"കാലത്തിനപ്പുറം കലാലയത്തിനുമപ്പുറം "എന്ന ടാഗ് ലൈനോടുകൂടി നടക്കുന്ന ഈ ഒത്തു ചേരലിന്  മാർ ഇവാനിയോസ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ  AMICOS ൻ്റെ ഉപ ഘടകമായി രൂപീകരിക്കപ്പെട്ട AMICOSNA യാണ്  ചുക്കാൻ പിടിക്കുന്നത്. അമേരിക്കയിലും, കാനഡയിലുമുള്ള പൂർവ്വ വിദ്യാർത്ഥികൾ വളരെ ആവേശത്തോടു കൂടി തങ്ങളുടെ പഴയ സഹപാഠികളുടെ ഒത്തു ചേരലിനായി കാത്തിരിക്കുകയാണ്. പ്രവാസ ജീവിതത്തിലെ ഏറ്റവും ധന്യതയാർന്ന നിമിഷങ്ങളാക്കി ഈ ഒത്തു ചേരലിനെ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത് AMICOSNA 75-ാം വാർഷിക ഗ്രാൻഡ് റീയൂണിയനും, കൺവെൻഷനും അവിസ്മരണീയമാക്കുവാൻ തങ്ങളോടൊപ്പം ഒത്തു ചേരാൻ അമേരിക്കയിലുള്ള മാർ ഇവാനിയോസ് കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും ക്ഷണിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപ്പെടുക:
സാബു തോമസ് (പ്രസിഡൻ്റ്)-(630)-890-5045
ജിമ്മി കുളങ്ങര (കൺവീനർ) -(469)-371-0638
സുജൻ കാക്കനാട്ട് (കോ-കൺവീനർ) -(682)-564-4182
റീന പറങ്ങോട്ട് (രജിസ്ട്രേഷൻ) -443)-842-2879
സൈനു ജോൺ (സുവനീർ കൺവീനർ ) (403) 830-7280


ഇമെയിൽ: info@amicosna.org www.amicosna.org

സാബു തോമസ് (പ്രസിഡൻ്റ്)

ജിമ്മി കുളങ്ങര (കൺവീനർ)

സുജൻ കാക്കനാട്ട് (കോ-കൺവീനർ)

Prof. Dr. Varghese Mathai
General Secretary

Dr. M. Anirudhan
AMICOSNA Vice-President

Cindy Xavier
Treasurer

Sumi Jamal
Joint-Treasurer

 

 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.