ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക മൂന്ന് ദിവസമായി നടത്തിയ ഫാമിലി ക്യാമ്പിങ്ങ് കൂട്ടായ്മയുടെ അത്ഭുതക്കൂട്ടമായി മാറി. ഈ ഫാമിലി ക്യാമ്പിങ്ങിൽ പങ്കെടുത്ത ഓരോ കുടുംബത്തിനും ഇത് വലിയ സ്നേഹ കൂട്ടായ്മയുടെ അനുഭവം പ്രദാനം ചെയ്തു.
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക മൂന്ന് ദിവസമായി നടത്തിയ ഫാമിലി ക്യാമ്പിങ്ങ് കൂട്ടായ്മയുടെ അത്ഭുതക്കൂട്ടമായി മാറി. ഈ ഫാമിലി ക്യാമ്പിങ്ങിൽ പങ്കെടുത്ത ഓരോ കുടുംബത്തിനും ഇത് വലിയ സ്നേഹ കൂട്ടായ്മയുടെ അനുഭവം പ്രദാനം ചെയ്തു.
ഇടവക വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ
ക്യാമ്പിങ്ങ് കോർഡിനേറ്റിംങ്ങ് കമ്മറ്റി അംഗങ്ങളായ ജയ്മോൻ നന്തികാട്ട്, സജി ഇറപുറം, സണ്ണി ഇണ്ടിക്കുഴി, തമ്പി ചെമ്മാച്ചേൽ എന്നിവർക്കൊപ്പം ഇടവക കൈക്കാരൻമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല , ജെൻസൻ ഐക്കരപറമ്പിൽ എന്നിവരും എന്റർറ്റയ്ൻമെൻറ് കോർഡിനെറ്റേഴ്സ് ആയ ജനിമോൾ ഒറ്റത്തൈയ്ക്കൽ, മോളമ്മ തൊട്ടിച്ചിറയിൽ എന്നിവരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. മുതിർന്നവർ മുതൽ കൊച്ചു കുട്ടികൾ വരെ ഏറെ ആനന്ദത്തോടെ ഏറ്റെടുത്ത ഫാമിലി ക്യാമ്പിങ്ങ് വരും വർഷങ്ങളിൽ മുടങ്ങാതെ നടത്തണമെന്ന് പങ്കെടുത്ത ഏവരും ഒന്നടങ്കം അഭിപ്രായപ്പെട്ടു.