ന്യൂജനറേഷന്‍ കഥകളും പുതിയ സംസ്കാരവും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥ കണ്ടെത്തിയതോടെ ന്യൂജേഴ്സിയിലെ ഫൈന്‍ ആര്‍ട്സ് മലയാളം മറ്റൊരു ലോകത്തിലെത്തപ്പെട്ടതു പോലെ ആയിരുന്നു. മാതൃനാടിന്‍റെ ഗൃഹാതുരത്വം ഹൃദയത്തില്‍ ഏറ്റിക്കഴിയുന്ന കലാസ്നേഹികളായ ആസ്വാദകര്‍ക്ക് വേണ്ടി ഫൈന്‍ ആര്‍ട്സ് മലയാളം ഒരുക്കുന്ന ഏറ്റവും പുതിയ നാടകമാണ് 'ബോധിവൃക്ഷത്തണലില്‍'.
ന്യൂജേഴ്സി: ന്യൂജനറേഷന്‍ കഥകളും പുതിയ സംസ്കാരവും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥ കണ്ടെത്തിയതോടെ ന്യൂജേഴ്സിയിലെ ഫൈന്‍ ആര്‍ട്സ് മലയാളം മറ്റൊരു ലോകത്തിലെത്തപ്പെട്ടതു പോലെ ആയിരുന്നു. മാതൃനാടിന്‍റെ ഗൃഹാതുരത്വം ഹൃദയത്തില്‍ ഏറ്റിക്കഴിയുന്ന കലാസ്നേഹികളായ ആസ്വാദകര്‍ക്ക് വേണ്ടി ഫൈന്‍ ആര്‍ട്സ് മലയാളം ഒരുക്കുന്ന ഏറ്റവും പുതിയ നാടകമാണ് 'ബോധിവൃക്ഷത്തണലില്‍'.
നവംബര്‍ രണ്ടിന് ശനിയാഴ്ച 5.30-ന് ടാഫ്റ്റ് റോഡിലെ ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ മിഡില്‍ സ്കൂളിലാണ് നാടകം അരങ്ങേറുന്നത്.
നാടകാവതരണത്തിലെ ചീഫ് ഗസ്റ്റായി എത്തുന്നത് പ്രശസ്ത ഓങ്കോളജി പ്രഫസറും ലോകപ്രശസ്ത കാന്‍സര്‍രോഗ വിദഗ്ദ്ധനും ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കിന്‍റെ മുതിര്‍ന്ന ഉപദേഷ്ടാവും സര്‍വ്വോപരി സാഹിത്യകാരനും പ്രഭാഷകനും സൂക്ഷ്മദൃക്കായ വായനക്കാരനുമൊക്കെയായ ഡോ.എം.വി. പിള്ളയാണ്. ലോകത്തെ ധൈഷണിക സമൂഹത്തിന് സുപരിചിതനായ ഡോ. എം.വി. പിള്ള, പ്രശസ്ത നടന്മാരായ പൃഥിരാജിന്‍റെയും ഇന്ദ്രജിത്തിന്‍റെയും മാതൃസഹോദരനുമാണ്. കഴിഞ്ഞ 45 വര്‍ഷമായി അമേരിക്കയില്‍ സകുടുംബം വസിക്കുന്ന ഡോ. എം.വി. പിള്ള മലയാള നാടിനെയും സാഹിത്യത്തെയും സംസ്കാരത്തെയും സൗഹൃദങ്ങളെയും എന്നും നെഞ്ചോട് ചേര്‍ക്കുന്ന വ്യക്തിത്വവുമാണ്.
നാടകത്തിന്‍റെ ടിക്കറ്റ് വിതരണോദ്ഘാടനം പേട്രണ്‍ പി.റ്റി ചാക്കോ (മലേഷ്യ) നിര്‍വഹിച്ചു.
സണ്ണി റാന്നി, റോയി മാത്യു, സജിനി സഖറിയാ, ഷൈനി ഏബ്രഹാം, ഷിബു ഫിലിപ്പ്, റിജോ എരുമേലി, ജോര്‍ജി സാമുവല്‍ എന്നിവര്‍ രംഗത്ത് എത്തുന്നു. സംവിധാനം-റെഞ്ചി കൊച്ചുമ്മന്‍. നാടകരചന-ജി.കെ. ദാസ്, ഫൈന്‍ ആര്‍ട്സ് പേട്രണ്‍-പി.റ്റി. ചാക്കോ (മലേഷ്യ).
ജോണ്‍ (ക്രിസ്റ്റി) സഖറിയാ-സ്റ്റേജ് മാനേജ്മെന്‍റ്, ജോര്‍ജ് തുമ്പയില്‍-സ്റ്റേജ് മാനേജ്മെന്‍റ്, ടീനോ തോമസ്-സ്റ്റേജ് സെറ്റിംഗുകളും വീഡിയോ വോളും, എഡിസണ്‍ ഏബ്രഹാം-മേക്കപ്പും സുവനീറും, ജിജി ഏബ്രഹാം-ലൈറ്റിംഗ്, റീനാ മാത്യു-മ്യൂസിക് ഏകോപനം, ചാക്കോ ടി. ജോണ്‍-ഓഡിറ്റോറിയം അറേഞ്ച്മെന്‍റുകള്‍, ഷൈനി ഏബ്രഹാം-പ്രൊഡ്യൂസര്‍.
അല്‍ഷൈമേഴ്സ് രോഗാവസ്ഥയില്‍ ആയിരിക്കുന്ന പിതാവ്, പിതാവിന്‍റെ സ്വത്തിനായി ദാഹിക്കുന്ന മക്കള്‍, പിതാവിന്‍റെ സന്തത സഹചാരിയായ സഹായി. എല്ലാവരും കൂടി കാട്ടിക്കൂട്ടുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന ഒരു മനുഷ്യനും കുറെ മനുഷ്യരും.
മനുഷ്യബന്ധങ്ങളിലെ കുറ്റവും കുറവുകളും എടുത്തുകാട്ടുന്ന ഒരു കുടുംബ, സാമൂഹിക നാടകം-അതാണ് ബോധിവൃക്ഷത്തണലില്‍.
ടിക്കറ്റുകള്‍ ഫൈന്‍ ആര്‍ട്സ് ഭാരവാഹികളില്‍ നിന്നോ ളശിലമൃാമേെഹമ്യമഹമാിഷ.രീാ/ശേരസലേെ എന്ന വെബ്സൈറ്റില്‍ നിന്നോ ലഭ്യമാണ്.
നാടകാവതരണവുമായി ബന്ധപ്പെട്ട് സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്. സുവനീറില്‍ പരസ്യങ്ങള്‍ക്കായി എഡിസണ്‍ ഏബ്രഹാമിനെ സമീപിക്കാവുന്നതാണ്. ഫോണ്‍: 862 485 0160. വിവരങ്ങള്‍ക്ക്: ജോണ്‍ (ക്രിസ്റ്റി) സഖറിയാ 908 883 1129, ജോര്‍ജ് തുമ്പയില്‍ 973 943 6164, ടീനോ തോമസ് 845 538 3203, റെഞ്ചി കൊച്ചുമ്മന്‍ 201 926 7070, റോയി മാത്യു 201 214 2841.