ഏറെ ചർച്ച ചെയ്യപ്പെട്ട ലാജോ ജോസിന്റെ "റൂത്തിന്റെ ലോകം" എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബോഗെയ്ൻ വില്ല സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.അടുക്കും ചിട്ടയുമില്ലാതെ ഓർമ്മശകലങ്ങൾ കൊണ്ട് വീർപ്പ് മുട്ടി ജീവിക്കുന്ന,ഓർമ്മക്കും മറവിക്കുമിടയിൽ സഞ്ചരിക്കുന്ന ഒരു സ്ത്രീയുടെ കഥയായിരുന്നു അത്. പുസ്തകത്തിലൂടെ കടന്നു പോകുമ്പോ റൂത്ത് വായനക്കാർക്കും ചുറ്റും സൃഷ്ടിച്ചെടുക്കുന്ന വിചിത്രമായൊരു ലോകമുണ്ട്. റൂത്തിനെ പോലെ നമ്മളും കുഴഞ്ഞു മറിഞ്ഞു പോകുന്നൊരു ലോകം. സിനിമയിലും സംഭവിക്കുന്നത് അത് തന്നെയാണ്.

ചാർളി എന്ന സിനിമയിൽ മത്സ്യ കന്യക ഒക്കെ വെറും തോന്നലല്ലേ എന്ന് പറയുന്ന പത്രോസിനോട് "എല്ലാം ഒരു തോന്നലല്ലേ പത്രോസെ..! ഈ നമ്മളും മറ്റാരുടെയെക്കെയോതോന്നലാണെങ്കിലോ"എന്ന ചെറിയൊരു ഡയലോഗിൽ നമ്മളെയറിയാത്ത നമുക്കറിയാത്ത കാല്പനികലോകത്ത് ചാർലി പ്രേക്ഷകരെ കൊണ്ട് പോയി നിർത്തുന്നില്ലേ? "ബോഗെയ്ൻ വില്ല" സഞ്ചരിക്കുന്നതും സത്യവും മിഥ്യയും തിരിച്ചറിയാൻ സാധിക്കാത്ത അത്തരമൊരു കാല്പനിക ലോകത്തിലൂടെയാണ്. സിനിമയിൽ "റീത്തു"എന്ന് പേര് നൽകപ്പെട്ട കഥാപാത്രത്തിന്റെ എല്ലാ മാനസികസംഘർഷങ്ങളും സൂക്ഷ്മമായഭിനയിത്തിലൂടെ മികച്ചതാക്കാൻ ജ്യോതിർമയിക്ക് സാധിച്ചിട്ടുണ്ട്.
നീണ്ട ഇടവേളക്ക് ശേഷമുള്ള അവരുടെ തിരിച്ചു വരവിൽ അഭിമാനിക്കാനും, ആഘോഷിക്കാനുമുള്ളത് അവർ സിനിമയിൽ ചെയ്തു വെച്ചിട്ടുണ്ട് എന്ന് ചുരുക്കം . അതിനോട് കിട പിടിച്ചു നിൽക്കുന്ന പ്രകടനമായിരുന്നു കുഞ്ചാക്കോ ബോബന്റേതും.
അമൽ നീരദിന്റെ മേക്കിങ്ങിനെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ.
ഫ്രേമിൽ ആര് കയറി നിന്നാലും അവർക്കൊരു കല വരും.ഓരോ ഫ്രയിമുകളും സിനിമ ആവശ്യപ്പെടുന്ന മൂഡുമായി ബ്ലെൻഡ് ചെയ്തെടുക്കാൻ കൃത്യമായി കഴിഞ്ഞിട്ടുണ്ട്.. അമലിന്റെ ഫ്രേമിലേക്ക് സുഷിൻറെ
സ്കോർ കൂടി വരുമ്പോ കിട്ടുന്ന ഫീൽ അസാധ്യമായിരുന്നു.
എന്താ പറയാ..! ഇഷ്ടമുള്ളൊരു കവിത ആസ്വദിച്ചു വായിക്കുന്നൊരു സുഖം.
നിറഞ്ഞ കയ്യടികളുടെ അകമ്പടിയോടെ സ്‌ക്രീനിലെത്തിയ ഫഹദിന് പക്ഷേ ഒന്നും ചെയ്യാനില്ലായിരുന്നു. റിലീസിങിന് ഹൈപ്പ് കൂട്ടാൻ വേണ്ടി മാത്രമായിരിക്കണം അത്തരമൊരു വേഷം ഫഹദിനെകൊണ്ട് ചെയ്യിച്ചത്. വളരെ എൻഗേജിങ് ആയി വേഗത്തിൽ തീർന്ന പോയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലെത്തി കഥ മുൻപോട്ടു പോകുമ്പോ സിനിമ പ്രെഡിക്റ്റബിൾ ആകുന്നുണ്ട്.അവസാനം വരേയ്ക്ക് സസ്പെൻസ് നില നിർത്തികൊണ്ട് പോകാൻ ഉദ്ദേശിക്കാതിരുന്നതുമാകാം.
"റൂത്തിന്റെ ലോകം" എന്ന നോവലാണ് കഥാതന്തു എന്നറിയുന്നവർക്ക് എന്തായാലും സിനിമയെക്കുറിച്ചൊരു ഏകദേശ ധാരണ കാണും.എന്നാൽ പോസ്റ്ററിലെ തോക്കും , ലുക്കും കണ്ട് ഒരു ആക്ഷൻ ഫിലിം പ്രതീക്ഷിച്ചു പോയാൽ നിരാശയാകും ഫലം.റിലീസിനു മുൻപ് ഔട്ട് ചെയ്ത പാട്ടും പോസ്റ്ററുകളും തന്ന പ്രതീക്ഷ നില നിൽക്കുന്നത് കൊണ്ട് ഏല്ലാവർക്കും ഇഷ്ടമാകുമോ എന്നുറപ്പ് പറയാൻ പറ്റില്ല.
ഷാനു കോഴിക്കോടൻ