കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ 13നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 23ന് നടക്കും
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ 13നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 23ന് നടക്കും. വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യങ്ങളില്‍ പാര്‍ട്ടികളില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 20നാണ് വോട്ടെടുപ്പ്. ഒക്‌ടോബര്‍ 22ന് മാത്യകാപെരുമാറ്റചട്ടം നിലവില്‍ വരും. 29വരെ നോമിനേഷന്‍ സമര്‍പ്പിക്കാം. നവംബര്‍ 23നാണ് വോട്ടണ്ണല്‍.
ജാര്‍ഖണ്ഡില്‍ രണ്ടുഘട്ടമായാണ് ഇലക്ഷന്‍. ആദ്യഘട്ടം നവംബര്‍ 13നും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കും. നവംബര്‍ 23നാണ് ജാര്‍ഖണ്ഡിലും വോട്ടണ്ണല്‍. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. മഹാരാഷട്രയില്‍ 9.63 കോടി വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കായി 100086 ബൂത്തുകളാണ് ഒരുക്കുക. ജാര്‍ഖണ്ഡില്‍ 2.6 കോടി വോട്ടര്‍മാരാണുള്ളത്. ഇവിടെ 29562 പോളിങ് ബൂത്തുകള്‍ ഒരുക്കും. 85 വയസുകഴിഞ്ഞ എല്ലാവര്‍ക്കും വീട്ടില്‍ വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ടാകും.