ചിക്കാഗോ നഗരം ആർപ്പുവിളികളോടെ സ്വീകരിച്ച പ്രഥമ ചിക്കാഗോ എക്യൂമെനിക്കൽ ക്രിക്കറ്റ് ലീഗിന്റെ പേരെന്റ് പട്രോളിയം വെസ്റ്റ്മോന്റ് ബിപി സ്പോൺസർ ചെയ്ത കിരീടം, ശക്തരായ സിറോ മലബാർ ക്രിക്കറ്റ് ടീമിനെ നാലു വിക്കറ്റിനു തകർത്ത് ക്നാനായ യുണൈറ്റഡ് ടീം സ്വന്തമാക്കി.സിറോ മലബാർ ടീം റണ്ണർ അപ്പ് ആയപ്പോൾ ജാക്കബൈറ്റ് യുണൈറ്റഡ്, സെൻറ് തോമസ് സ്റ്റാർ സീക്കേഴ്സ് ടീമുകൾ മൂന്നാം സ്ഥാനം പങ്കിട്ടു.

ചിക്കാഗോ പ്രദേശത്തുള്ള ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസിന്റെ യൂത്ത് ഫോറം, കാരൾ സ്ട്രീം മക്കാസലിൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 2024 സെപ്റ്റംബർ 7,8 തീയതികളിൽ സംഘടിപ്പിച്ച ചിക്കാഗോ എക്യൂമെനിക്കൽ ക്രിക്കറ്റ് ലീഗ് (CECL) ഫൈനലിൽ ബെൽവുഡ്, മാർ തോമാ ശ്ലീഹാ സിറോ മലബാർ കത്തീഡ്രൽ ക്രിക്കറ്റ് ടീമിനെതിരെയുള്ള അവസാന ഓവർ ത്രില്ലെർ മത്സരത്തിൽ നാലു വിക്കറ്റിനു തോൽപിച്ച്, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ്, ബെൻസെൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ ഇടവകകളുടെ സംയുക്ത ക്രിക്കറ്റ് ടീമായ ക്നാനായ യുണൈറ്റഡ് ചാമ്പ്യന്മാരായി.
സ്കോർ
സിറോ മലബാർ - 47/5(10)
ക്നാനായ യുണൈറ്റഡ് - 48/6(9.2)
ചിക്കാഗോയിലെ 14 ദേവാലയങ്ങളിൽ നിന്നുള്ള 135ഓളം ക്രിക്കറ്റ് കളിക്കാർ ഉൾപ്പെട്ട CMTC ടസ്ക്കേഴ്സ്, ക്നാനായ യുണൈറ്റഡ്, സിറോ മലബാർ, ലോമ്പാർഡ് സ്റ്റാർ സീക്കേഴ്സ്, ജാകോബെറ്റ് യുണൈറ്റഡ്, ഓർത്തഡോൿസ് ഔട്ട്ലോസ്, ഗ്രിഗോറിയൻ ഗ്ലാഡിയേറ്റർസ്, സെന്റ് തോമസ് വാരിയർസ്, CSI ചാർജഴ്‌സ് എന്നീ ടീമുകൾ പരസ്പരം മത്സരിച്ച ഈ ടൂർണമെന്റിൽ സിറോ മലബാർ ടീം ക്യാപ്റ്റൻ വിനീഷ് വർഗീസ് (66 റൺസ്, 4 വിക്കെറ്റ്) മാൻ ഓഫ് ദി സീരീസ് ആയി.
മികച്ച ബാറ്റർ - ആനന്ദ് ജെയിംസ് (ക്നാനായ യുണൈറ്റഡ് - 80 റൺസ് )
മികച്ച ബൗളർ - മിതിൻ ചിറക്കപ്പറമ്പിൽ (ക്നാനായ യുണൈറ്റഡ് - 5 വിക്കെറ്റ് )
കൂടുതൽ സിക്സർ - ആനന്ദ് ജെയിംസ് (5) എന്നിവർ വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കി.
എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് വെരി റവ സക്കറിയ തേലപ്പള്ളിൽ കോർ എപ്പസ്കോപ്പ, സെക്രട്ടറി മി. പ്രേജിത് വില്യം, സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി വികാരി റവ ഫാ ബിൻസ് ചേത്തലിൽ, പേരെന്റ് പട്രോളിയം പാർട്ണർസ് മി. ജോ അലിപേർട്ട, മി. മാണി ഇട്ടിയവിരാ, യൂത്ത് ഫോറം ചെയർമാൻ റവ ഫാ തോമസ് മാത്യു, ടൂർണമെന്റ് കോർഡിനേറ്റർ മി. മാത്യു സാമുവേൽ, ടൂർണമെന്റ് കമ്മിറ്റി മെംബേർസ് മി. റോഡ്നി സൈമൺ, മി. പ്രെജിൽ അലക്സാണ്ടർ, കൌൺസിൽ അംഗങ്ങളായ മി. ജോർജ് മാത്യു, മി. ജോർജ് കുര്യാക്കോസ്, ശ്രീമതി ഡൽസി മാത്യു എന്നിവർ സമ്മാനദാനം നിർവഹിച്ചു.