PRAVASI

“കനേഡിയൻ ഇല്ല്യൂഷൻ 2024” ഒക്ടോബർ 6 - ഞായറാഴ്ച കാൽഗറിയിൽ അരങ്ങേറുന്നു

Blog Image
ലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുള്ള കാനഡ – കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ നിർമ്മാണഫണ്ട് ശേഖരണത്തിനായി പ്രശസ്ത മാന്ത്രികനായ പ്രൊഫസർ സാമ്രാജുo സംഘവും അവതരിപ്പിക്കുന്ന “Canadian Illusion 2024” ഒക്ടോബർ 6 - ഞായറാഴ്ച Journey Church 10307 Eamon Rd NW, Calgary, യിൽ 6.00 PM മുതൽ അരങ്ങേറുന്നു

കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുള്ള കാനഡ – കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ നിർമ്മാണഫണ്ട് ശേഖരണത്തിനായി പ്രശസ്ത മാന്ത്രികനായ പ്രൊഫസർ സാമ്രാജുo സംഘവും അവതരിപ്പിക്കുന്ന “Canadian Illusion 2024” ഒക്ടോബർ 6 - ഞായറാഴ്ച Journey Church 10307 Eamon Rd NW, Calgary, യിൽ 6.00 PM മുതൽ അരങ്ങേറുന്നു .


2002 ൽ ഒരു congregation ആയി തുടങ്ങിയ കൂട്ടായ്മ എട്ട് വർഷകാലം മാസത്തിൽ ഒരു കുർബ്ബാന മാത്രം നടത്തിപ്പോരുകയായിരുന്നു . 2010 ഓടു കൂടി കൂട്ടായ്മ ഒരു പൂർണ ഇടവകയാവുകയും തുടർന്ന് അഭ്യൂത പൂർവ്വമായ വളർച്ചയിൽ കൂടി ഇടവക മുൻപോട്ട് പോവുകയും ചെയ്തു. ഇപ്പോൾ ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.

2014 ൽ ഇടവക സ്വന്തമായി വസ്തു വാങ്ങുകയും 2019 ൽ അതി ന്‍റെ സോണിങ്ങും, 2020 ൽ നിർമാണ അനുമതിയും ഉം ലഭിച്ചു. 2023 ജൂലായ് 7 നു പ്രാരംഭ പണികൾ ആരംഭിച്ചു. 2024 ജൂൺ 29th നു വി. കുർബ്ബാനനന്തരം ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടർ. തോമസ് മാർ ഈവാനിയോസ് അടിസ്ഥാന കല്ല് ഇട്ട് ദേവാലയ നിർമ്മാണം ആരംഭി ച്ചു. അന്നേ ദിവസം തന്നെ "കനേഡിയൻ ഇല്ല്യൂഷൻ 2024 " ൻറെ ടിക്കറ്റ് വിതരണ ഉത്‌ഘാടനവും അദ്ദേഹം നിർവഹിച്ചു .

ഇടവക വികാരി ഫാ. ജോർജ് വർഗീസ്, ട്രഷറാർ ഐവാൻ ജോൺ, സെക്രട്ടറി അശോക് ജോൺ, കോർഡിനേറ്റർ ജോ വർഗീസ് തുടങ്ങിയവരുടെ നേത്യത്വത്തിൽ വിവിധ കമ്മിറ്റികൾ "കനേഡിയൻ ഇല്ല്യൂഷൻ 2024 " ന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : Ivan John-403-708-4123, Joe Varughese -403-828-0855.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.