PRAVASI

ഹ്യൂസ്റ്റണിൽ ദൈവമാതാവിന്റെ തിരുനാളാഘോഷങ്ങൾക്കു തുടക്കമാകുന്നു

Blog Image
2024 ഒക്ടോബർ 10 മുതൽ 20 വരെ സെന്റ്  മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ  ദൈവാലയത്തിൽ തിരുനാൾ.വുമൺസ് മിനിസ്ട്രിയുടെ  ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ വനിതകളും പ്രസുദേന്തിമാരായി  നടത്തപ്പെടുന്ന  ഈ വർഷത്തെ തിരുനാളിനു ആരംഭമാകുന്നു .

ഹ്യൂസ്റ്റൺ: 2024 ഒക്ടോബർ 10 മുതൽ 20 വരെ സെന്റ്  മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ  ദൈവാലയത്തിൽ തിരുനാൾ.വുമൺസ് മിനിസ്ട്രിയുടെ  ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ വനിതകളും പ്രസുദേന്തിമാരായി  നടത്തപ്പെടുന്ന  ഈ വർഷത്തെ തിരുനാളിനു ആരംഭമാകുന്നു .

  ഒക്ടോബർ 10 ന് വ്യാഴാഴ്ച  വൈകുന്നേരം 6.30ന് ഇടവക തിരുനാളിനു തുടക്കമായി വിശുദ്ധമായ കൊടിയേറ്റ് കർമ്മം നിർവഹിക്കപ്പെടുന്നു. 6 മണിക്ക് ആരാധനയും ജപമാലയും ഉണ്ടായിരിക്കും.

വൈകിട്ട്  7 മണിക്ക്  ഇടുക്കി രൂപതാ മെത്രാൻ അഭിവന്ദ്യ  മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാനക്ക്  മുഖ്യ കാർമികത്വം വഹിക്കും.വികാരി.ഫാ.ഏബ്രഹാം മുത്തോലത്ത്, അസി.വികാരി.ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ സഹ കാർമികരായിരിക്കും.

ഒക്ടോബർ 20 ഞായറാഴ്ച്ചയാണ് പ്രധാന തിരുനാൾ. അന്നേ ദിവസം വൈകുന്നേരം ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടത്തപ്പെടുന്ന കലാ സന്ധ്യയോടു കൂടി തിരുനാളിനു സമാപനം കുറിക്കും. കലാ സന്ധ്യ  അഭിവന്ദ്യ ബിഷപ്പ്മാ ത്യൂസ് മാർ പക്കെമിയൂസ്  ഒ .ഐ.സി. ഉത്ഘാടനം നിർവഹിക്കും.

തിരുനാളിന്റെ ഭാഗമായി ഒക്ടോബർ 11 വെള്ളിയാഴ്ച മുതൽ ക്വീൻ മേരി മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ മരിയൻ എക്സിബിഷൻ നടത്തപ്പെടുന്നു.

ഒക്ടോബർ11 വെള്ളിയാഴ്ച വൈകിട്ട്  ആറു മണിക്ക് ആരാധനയും ജപമാലയും.തുടർന്ന് മരിയൻ എക്സിബിഷൻ. ഏഴ് മണിക്ക് ഫാ.തോമസ് ആനിമൂട്ടിൽന്റെ  കാർമികകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.ഫാ.തോമസ് മേത്താനത്ത് സന്ദേശവും നൽകുന്നു.

ഒക്ടോബർ 12 ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ആരാധനയും ജപമാലയും 9 .30ന് കുർബാനയും നൊവേനയും. തുടർന്ന് മരിയൻ എക്സിബിഷൻ

ഒക്ടോബർ 13 ഞായർ രാവിലെ 7.30 ന് വിശുദ്ധ കുർബാനയും നൊവേനയും.തുടർന്ന് മരിയൻ എക്സിബിഷൻ.

അന്നേ ദിവസം 9 .30 ന് ഇംഗ്ലീഷ് കുർബാനയും, 11.30 ന് മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

 ഒക്ടോബർ 14 തിങ്കൾ വൈകിട്ട്  ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ.ഡായി കുന്നത്തിന്റെ കാർമികകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.

ഒക്ടോബർ 15  ചൊവ്വാഴ്ച  വൈകിട്ട്  ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ. ജോണിക്കുട്ടി പുലിശ്ശേരിയുടെ  കാർമികകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.

ഒക്ടോബർ 16   ബുധനാഴ്ച   വൈകിട്ട്  ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ. ജോയി കോച്ചപ്പള്ളിയുടെ   കാർമികകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.

ഒക്ടോബർ 17   വ്യാഴാഴ്ച  വൈകിട്ട്  ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ. സണ്ണി പ്ലാമ്മൂട്ടിലിന്റെ  കാർമികകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.

ഒക്ടോബർ 18    വെള്ളിയാഴ്ച  വൈകിട്ട്  ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക്  മലങ്കര റീത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനക്ക് ബിഷപ്പ്.മാത്യൂസ് മാർ പക്കെമിയൂസ്  ഒ .ഐ.സി. മുഖ്യ കാർമികത്വം വഹിക്കും.

ഒക്ടോബർ 19  ശനിയാഴ്ച    വൈകിട്ട്  ആറു മണിക്ക് ആരാധനയും ലദീഞ്ഞും. ഏഴ് മണിക്ക്  വിശുദ്ധ കുർബാനയും , തുടർന്ന് ജപമാല പ്രദിക്ഷിണവും വിശുദ്ധ കുർബാനയുടെ ആശിർവാദവും.

പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 20 രാവിലെ 9.30 ന് ഫാ.ബോബൻ വട്ടംപുറത്തിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ കുർബാനയും, ഫാ.ജോൺസൻ നീലനിരപ്പേൽ തിരുനാൾ സന്ദേശവും നൽകുന്നതാണ്.

തുടർന്ന് ആഘോഷമായ തിരുനാൾ പ്രദിക്ഷിണവും, ഫാ.തോമസ് പ്രാലേൽ വിശുദ്ധ കുർബാനയുടെ ആശിർവാദവും നൽകുന്നതാണ്.

വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസ്സി.വികാരി ഫാ.ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ ജായിച്ചൻ തയിൽപുത്തൻപുരയിൽ,ഷാജു മുകളേൽ, ബാബു പറയംകലയിൽ,ജോപ്പൻ പൂവപ്പടത്ത്,ജെയിംസ് ഇടുക്കുതറ,ജോസ് പുളിക്കത്തൊട്ടിയിൽ,പാരിഷ് എസ്‌സിക്യൂട്ടീവ്, വുമൺസ് മിനിസ്ട്രി,മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി അറിയിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.