കിഴക്കേ നട്ടാശ്ശേരിയുടെ സമസ്ത മേഖലയിലും നിർണായക ഇടപെടലുകൾ നടത്തി വരുന്ന തിരുഹൃദയ സമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.റവ. ഡോ. മാത്യു കുരിയത്തറയുടെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാ ദിവ്യബലിയും മുൻ വികാരി ജനറൽ മോൺ. മാത്യു ഇളപ്പാനിക്കൽ തിരുവചന സന്ദേശവും വികാരി റവ. ഫാ. മാത്തൂക്കുട്ടി കുളക്കാട്ടുകുടി പതാക ഉയർത്തലും നിർവഹിച്ചു.
കോട്ടയം : കിഴക്കേ നട്ടാശ്ശേരിയുടെ സമസ്ത മേഖലയിലും നിർണായക ഇടപെടലുകൾ നടത്തി വരുന്ന തിരുഹൃദയ സമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.റവ. ഡോ. മാത്യു കുരിയത്തറയുടെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാ ദിവ്യബലിയും മുൻ വികാരി ജനറൽ മോൺ. മാത്യു ഇളപ്പാനിക്കൽ തിരുവചന സന്ദേശവും വികാരി റവ. ഫാ. മാത്തൂക്കുട്ടി കുളക്കാട്ടുകുടി പതാക ഉയർത്തലും നിർവഹിച്ചു. തുടർന്ന് തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സംഘടനയുടെ പ്രസിഡന്റ് കെ ജെ ജോസഫ് കൊച്ചുപാലത്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപ്നാദേശ് ചീഫ് എഡിറ്റർ റവ. ഡോ. മാത്യു കുരിയത്തറ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മോൺ. മാത്യു ഇളപ്പാനിക്കൽ ജൂബിലി ജനറൽ കൺവീനർ ജോയി മണപ്പള്ളിൽ എന്നിവർ ചേർന്ന് ശതാബ്ദി ലോഗോയുടെ പ്രകാശനകർമ്മം നിർവഹിച്ചു. അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേൽ തിരുഹൃദയ തണലിൽ നിന്ന് തിരുക്കുടുംബത്തിലേക്ക്, കുടുംബം കമ്പോളസംസ്കാരത്തിൽനിന്നും ഹൃദയസംസ്കാരത്തിലേക്ക് എന്നീ വിഷയങ്ങളിൽ സെമിനാർ നയിച്ചു. സെക്രട്ടറി ബെന്നി മാളിയേക്കമറ്റം സംഘടനയുടെ 100 വർഷത്തെ ചരിത്ര നാൾവഴികളിലൂടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ശതാബ്ദി കമ്മിറ്റി അംഗങ്ങളായ ജോസ് ജെ മറ്റത്തിൽ, ജയ്മോൻ ഫിലിപ്പ് ആലപ്പാട്ട്, ജയ്‌സൺ ഫിലിപ്പ് ആലപ്പാട്ട്, സിബി തച്ചിരിക്കാമാലിൽ, ജോബി കൊച്ചുപാലത്താനത്ത്, അലക്സ് കാവിൽ എന്നിവർ പ്രസംഗിച്ചു. 1925ൽ ആരംഭിച്ച സംഘടനയുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പരിപാടികൾക്കാണ് കിഴക്കേ നട്ടാശ്ശേരിയിൽ തുടക്കം കുറിച്ചത്.
കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ തിരുഹൃദയ സമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനകർമ്മം അപ്നാദേശ് ചീഫ് എഡിറ്റർ റവ. ഡോ. മാത്യു കുരിയത്തറ നിർവഹിക്കുന്നു.
റിപ്പോർട്ട് : ഡോ. ജയ്സൺ ഫിലിപ്പ് ആലപ്പാട്ട്
പ്രോഗ്രാം കൺവീനർ
ശതാബ്ദി ആഘോഷ കമ്മിറ്റി