PRAVASI

ചിക്കാഗോ എക്യുമെനിക്കല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് നവം. 23-ന്

Blog Image
എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് Ackermon Sports and Fitness Center, Glen Ellyn-ല്‍ നവംബര്‍ 23-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 12.30-ന് ആരംഭിക്കും. ചിക്കാഗോയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് 11 ടീമുകള്‍ പങ്കെടുക്കും

ചിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് Ackermon Sports and Fitness Center, Glen Ellyn-ല്‍ നവംബര്‍ 23-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 12.30-ന് ആരംഭിക്കും. ചിക്കാഗോയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് 11 ടീമുകള്‍ പങ്കെടുക്കും.
എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ യൂത്ത് എന്‍റിച്ച്മെന്‍റ് പ്രോജക്ടിന്‍റെ ഭാഗമായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്‍റ് മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശം ജനിപ്പിക്കും എന്നതില്‍ സംശയമില്ല. വിജയികളാകുന്ന ടീമുകള്‍ക്ക് എവര്‍ റോളിങ് ട്രോഫികള്‍, ക്യാഷ് അവാര്‍ഡുകള്‍, വ്യക്തിഗത ട്രോഫികള്‍ എന്നിവയും സമ്മാനിക്കും.
ടൂര്‍ണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിന് റവ. ജയ്സണ്‍ തോമസ് (ചെയര്‍മാന്‍), റോഡ്നി സൈമണ്‍ (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ കാര്യക്ഷമമായ ഒരു സബ്കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
ഢലൃരഹ്യ ഗ്യാസ് സ്റ്റേഷന്‍ സോഫ്റ്റ്വെയര്‍, കലവറ ഗ്രോസറീസ് എന്നിവരാണ് ഈ ഉദ്യമത്തിന്‍റെ ഗ്രാന്‍ഡ് സ്പോണ്‍സര്‍മാര്‍. വെരി റവ. സഖറിയ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്കോപ്പ (പ്രസിഡണ്ട്), റവ. ജോ വര്‍ഗീസ് മലയില്‍ (വൈസ് പ്രസിഡണ്ട്), പ്രേംജിത് വില്യം (സെക്രട്ടറി), ജേക്കബ് കെ. ജോര്‍ജ് (ട്രഷറര്‍), ബീന ജോര്‍ജ് (ജോ. സെക്രട്ടറി), വര്‍ഗീസ് പാലമലയില്‍ ((ജോ. ട്രഷറര്‍) എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എക്യുമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്കുന്നു.
ചിക്കാഗോയിലെ എല്ലാ കായികപ്രേമികളുടെയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഈ ടൂര്‍ണമെന്‍റ് പ്രോത്സാഹിപ്പിച്ച് വിജയിപ്പിക്കുന്നതിന് ഭാരവാഹികള്‍ സ്നേഹത്തോടെ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജെയ്സണ്‍ തോമസ് 832 841 0322, റോഡ്നി സൈമണ്‍ 630 730 8218, പ്രേംജിത് വില്യം 847 962 1893.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.