PRAVASI

കേരളത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കൈകോർത്ത് ചിക്കാഗോ മലയാളി അസ്സോസിയേഷൻ

Blog Image
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുവരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങൾക്കും, കുട്ടികളുടെ ലഹരി ഉപയോഗങ്ങൾക്കുമെതിരെ കേന്ദ്ര,കേരള സർക്കാർ പ്രഖ്യാപിച്ച ബോധവൽക്കരണ പരിപാടികൾക്കൊപ്പം ചിക്കാഗോ മലയാളി അസ്സോസിയേഷനും പങ്കാളിയാകുന്നു. 2025 ജനുവരിയിൽ " ലഹരി മുക്തി " ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമിടുമെന്ന് ചിക്കാഗോ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജെസി റിൻസി അറിയിച്ചു.

ചിക്കാഗോ: കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുവരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങൾക്കും, കുട്ടികളുടെ ലഹരി ഉപയോഗങ്ങൾക്കുമെതിരെ കേന്ദ്ര,കേരള സർക്കാർ പ്രഖ്യാപിച്ച ബോധവൽക്കരണ പരിപാടികൾക്കൊപ്പം ചിക്കാഗോ മലയാളി അസ്സോസിയേഷനും പങ്കാളിയാകുന്നു. 2025 ജനുവരിയിൽ " ലഹരി മുക്തി " ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമിടുമെന്ന് ചിക്കാഗോ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജെസി റിൻസി അറിയിച്ചു. സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗം തടയുവാനുള്ള ബോധവൽക്കരണ പരിപാടികളാണ് സി എം എ ആലോചിക്കുന്നത്. ലഹരി വിരുദ്ധ കാമ്പയിൻ, മോട്ടിവേഷൻ ക്ലാസുകൾ, ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മാണവും അവയുടെ പ്രചരണവും , ലഹരി വിരുദ്ധ കവിത - കഥ രചന മത്സരങ്ങൾ തുടങ്ങി നിരവധി പ്രോഗാമുകൾ കേരളത്തിലെ വിവിധ സ്കൂളുകളിൽ സംഘടിപ്പിക്കും. പ്രസ്തുത പരിപാടിയിൽ അസ്സോസിയേഷൻ്റെ അംഗങ്ങൾ അതിഥികളായി പങ്കെടുക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് സി. എം . എ പ്രസിഡൻ്റ് ജെസി റിൻസി , സെക്രട്ടറി ആൽവിൻ ഷിക്കോറും അറിയിച്ചു.

കേരളത്തിൻ്റെ യുവ തലമുറയെ ഇല്ലാതാക്കുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ഈ പദ്ധതിക്ക് പിന്തുണ നൽകാൻ എല്ലാവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്ന് അസോസിയേഷൻ്റെ മറ്റ് ഭാരവാഹികൾ ആയ ട്രഷറർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻ പുരയിൽ, ജോ. സെക്രട്ടറി വിവിഷ് ജേക്കബ്, ജോ. ട്രഷറർ സിബിൽ ഫിലിപ്പ്, യൂത്ത് പ്രതിനിധികളായ സി.ജെ മാത്യു, സാറാ അനിൽ, വനിതാ പ്രതിനിധികളായ ഷൈനി ഹരിദാസ്, ഷാന മോഹൻ ,നിഷ സജി, സീനിയർ പ്രതിനിധികളായ വർഗീസ് ടി മോനി, തോമസ് വിൻസെന്റ്, ബോർഡ് മെമ്പേഴ്സ് ആയ ആഗ്നസ് മാത്യു, സന്തോഷ് വി ജോർജ്, സൂസൻ ചാക്കോ, ബോബി ചിറയിൽ , സജി തയ്യിൽ, ജോസ് മണക്കാട്ട് , റോസ് വടകര, പ്രിൻസ് ഈപ്പൻ, ബിജു മുണ്ടയ്ക്കൽ, കിഷോർ കണ്ണാല, ജോഷി പൂവത്തുങ്കൽ, മാത്യു ജെയ്സൺ, സജി മാലിത്തുരുത്തേൽ, എക്സ് ഒഫീഷ്യൽസ് ആയ ജോഷി വള്ളിക്കളം, ലീല ജോസഫ് എന്നിവർ അറിയിച്ചു.

JESSY RINCY 

ALWIN SHIKKORE 

MANOJ ACHETTU 

PHILIP PUTHENPURAYIL 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.